എല്‍ടിടിഇ വിട്ടയച്ച കുട്ടിപ്പട്ടാളക്കാരുടെ പുനരധിവാസം ഉടന്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഈ കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ലങ്കന്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കുട്ടികളെ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചിട്ടയോടുകൂടിയതും ഊര്‍ജ്ജ്വസ്വലവുമായ അന്വേഷണം നടത്തണം. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും നടപടിയുണ്ടാകണം. വിട്ടയക്കപ്പെട്ട കുട്ടികളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കണമെന്നും മൂണ്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ശ്രീലങ്കയ്ക്ക് യുഎന്‍ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പലായനം ചെയ്യപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സഹായിക്കുന്നതിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. പലായനം ചെയ്യപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരത്തിന്‍റെ കുറവുണ്ടെന്നും ബന്ധുക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മൂണ്‍ ആവശ്യപ്പെട്ടതായി യുഎന്‍ വക്താവ് മിഷലെ മൊണ്ടാസ് അറിയിച്ചു. |