പാകിസ്ഥാനിലെ വസീറിസ്ഥാന്‍ പ്രവിശ്യയില്‍ യുഎസ് നടത്തിയ മിസൈലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ കമാന്‍ഡര്‍ ബെയ്ത്തുള്ള മെഹ്സൂദിന്‍റെ ഒളിത്താവളം ലക്‍ഷ്യമാക്കിയാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ വസീറിസ്ഥാനിലെ സരോകായിലുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ ലക്‍ഷ്യമാക്കിയാണ് യുഎസ് മൂന്ന് തവണ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഓഗസ്റ്റിന് ശേഷം മെഹ്സൂദിന്‍റെ താവളങ്ങള്‍ ലക്‍ഷ്യമാക്കി അമേരിക്ക് 40 തവണ ഡ്രോണ്‍ ആകമണം നടത്തിയിട്ടുണ്ട്.
അതേസമയം, വടക്കന്‍ വസീറിസ്ഥാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഏഴ് തീവ്രവാദികള്‍ക്ക് പരിക്കേറ്റു. |