പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സന്‍റെ ആല്‍ബങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സന്‍റെ ആല്‍ബങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി
മൈക്കല്‍ ജാക്സണ്‍ അന്തരിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ വിവിധ രാജ്യങ്ങളിലെ റേഡിയോകള്‍ ജാക്സന്‍റെ സംഗീതത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. ജാക്സന്‍റെ ആരാധകര്‍ അദ്ദേഹത്തിന്‍റെ സംഗീത ആല്‍ബങ്ങള്‍ വാങ്ങാന്‍ റീട്ടെയില്‍ ഷോപ്പുകളിലും ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളിലും തിരക്കുകൂട്ടുകയാണ്. ജാക്സന്‍റെ ആല്‍ബങ്ങളുടെ വില്‍പ്പന ബില്ലിബോര്‍ഡിന്‍റെ സെയില്‍‌സ് ചാര്‍ട്ട് റെക്കോര്‍ഡ് ഭേദിച്ചതായി ന്യൂ‍യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ജാക്സന്‍റെ മൂന്ന് പ്രധാന ആല്‍ബങ്ങളാണ്. ‘നമ്പര്‍വണ്‍സ്’ ആല്‍ബത്തിന്‍റെ 108000 കോപ്പികളാണ് ചെലവായത്. 102000 കോപ്പികള്‍ ചെലവാക്കി ‘ദി എസ്സെന്‍ഷ്യല്‍ ഓഫ് മൈക്കല്‍ ജാക്സണ്‍’ രണ്ടാം സ്ഥാനത്തും, ‘ത്രില്ലര്‍’ 101000 കോപ്പികളുമായി മൂന്നാം സ്ഥാനത്തുമാണ്.

ജാക്സണ്‍ ആല്‍ബങ്ങളുടെ 4,22000 കോപ്പികളാണ് അമേരിക്കയില്‍ മാത്രം ചെലവായത്. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് 42 മടങ്ങ് വര്‍ധനയാണ് ജാക്സണ്‍ ആല്‍ബങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായത്. മിക്ക റീട്ടെയില്‍ ഷോപ്പുകളിലും ആഴ്ച അവസാനം ആയപ്പോഴേക്കും സ്റ്റോക്കുകള്‍ തീര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ ജാക്സണ്‍ ആല്‍ബങ്ങളുടെ വില്‍പ്പന 57 ശതമാനം വര്‍ധിച്ചു. 2.3 മില്യന്‍ സിംഗിള്‍ ട്രാക്കുകളാണ് വിറ്റഴിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ട്രാക്കും ഒരാഴ്ചയ്ക്കുള്ളില്‍ ഒരു മില്യനില്‍ കൂടുതല്‍ വിറ്റഴിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ആകെ 2.8 മില്യന്‍ ട്രാക്കുകളാണ് ജാക്സണ്‍ വിറ്റഴിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഹോണ്ടുറാസിനെതിരെ
ബാന്‍ കി മൂണ്‍ മ്യാന്‍‌മറില്‍ എത്തി
പന്നിപ്പനി മരണം 337 ആയി
റാവല്‍പിണ്ടിയില്‍ സ്ഫോടനം; 6 പേര്‍ കൊല്ലപ്പെട്ടു
താലിബാന്‍ നേതാവ് മൌലാന ഫസലുള്ള കൊല്ലപ്പെട്ടു
ജാക്സന്‍റെ സംസ്കാരം ഇസ്ലാമിക രീതിയില്‍: റിപ്പോര്‍ട്ട്