രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്‍മറിലെത്തി. പ്രതിപക്ഷ നേതാവ് ആങ്സാന്‍ സൂകിയുടെ മോചനം സംബന്ധിച്ച് അദ്ദേഹം പട്ടാള ഭരണകൂടവുമായി ചര്‍ച്ച നടത്തും.
വെള്ളിയാഴ്ചയാണ് മൂണ്‍ മ്യാന്‍മറില്‍ എത്തിയത്. സൂകിയുടെ മോചനമാണ് തന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്‍ഷ്യമെന്ന് മ്യാന്‍മറിലേക്ക് തിരിക്കുന്നതിന് മുന്‍പ് മൂണ്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞിരുന്നു. സൂകിയുടെ തടവ് അവസാനിപ്പിക്കണമെന്ന് വളരെക്കാലമായി യുഎന്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുണ്ട്.
സൂകിയുടെ വിചാരണ നിയമ വിരുദ്ധമാണെന്ന് നിരവധി ലോക രാജ്യങ്ങളും ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സൂകിയുടെ തടങ്കല്‍ കാലാവധി അവസാനിക്കേണ്ടതായിരുന്നു. |