ലോകത്താകമാനം ഇതുവരെ 80000 പേര്‍ക്ക് പന്നിപ്പനി ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 121 രാജ്യങ്ങളില്‍ എച്ച് 1 എന്‍ 1 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 337 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചതായാണ് കണക്ക്.
ലോകരോഗ്യ സംഘടനയുടെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ കെയ്ജി ഫുക്കുദയാണ് സംഘടനയുടെ പുതിയ കണക്ക് വെളിപ്പെടുത്തിയത്. ഇന്‍ഫ്ലുവന്‍സയെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള യുവാക്കളിലേക്ക് രോഗം പടരുന്നതായി അദ്ദേഹം മുന്നറിയിപ്പ് നല്‍കി. |