പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > താലിബാന്‍ നേതാവ് മൌലാന ഫസലുള്ള കൊല്ലപ്പെട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താലിബാന്‍ നേതാവ് മൌലാന ഫസലുള്ള കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ പ്രധാന താലിബാന്‍ നേതാവ് മൌലാന ഫസലുള്ള കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം താലിബാനോ പാക് സര്‍ക്കാരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി സൈന്യം നടത്തിയ ആക്രമണത്തില്‍ ഫസലുള്ളയ്ക്ക് പരിക്കേറ്റതായി പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് അറിയിച്ചിരുന്നു. സ്വാതില്‍ സൈനിക നടപടി ശക്തമാക്കിയതോടെ മിക്ക താലിബാന്‍ നേതാക്കളും ഒളിവിലാണെന്ന് മാലിക് ബിബിസിയോട് പറഞ്ഞു.

ഫസലുള്ളയുടെ വയര്‍ലെസില്‍ നിന്നുള്ള സിഗ്നലുകള്‍ പിന്തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ഒളിത്താവളത്തില്‍ സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫസലുള്ളയുടെ ഒളിത്താവളം മനസിലാക്കിയ സൈന്യം പ്രദേശം വളഞ്ഞശേഷം ആക്രമണം നടത്തുകയായിരുന്നു.

ഏപ്രില്‍ 26 മുതലാണ് സ്വാതില്‍ താലിബാനെതിരെ സൈനിക നടപടികള്‍ ആരംഭിച്ചത്. മാല്‍ഖണ്ഡില്‍ സൈനിക നടപടി തുടരുമെന്ന് പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതായി നേരത്തെ വാര്‍ത്ത വന്നിരുന്നുവെങ്കിലും പിന്നീട് വാര്‍ത്ത തെറ്റാണെന്ന് വ്യക്തമായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജാക്സന്‍റെ സംസ്കാരം ഇസ്ലാമിക രീതിയില്‍: റിപ്പോര്‍ട്ട്
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിക്കുന്നു
ജാക്സന്‍റെ സംസ്കാരം നെവര്‍ലാന്‍ഡിലല്ല
പാകിസ്ഥാനില്‍ 28 ഭീകരര്‍ കൊല്ലപ്പെട്ടു
എന്‍ഡവര്‍: വാതക ചോര്‍ച്ച പരിഹരിച്ചെന്ന് നാസ
അഫ്ഗാനില്‍ വന്‍ ‌സൈനിക നടപടി