പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സന്‍റെ സംസ്കാരം ഇസ്ലാമിക രീതിയില്‍: റിപ്പോര്‍ട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സന്‍റെ സംസ്കാരം ഇസ്ലാമിക രീതിയില്‍: റിപ്പോര്‍ട്ട്
അന്തരിച്ച പോപ്പ് താരം മൈക്കല്‍ ജാക്സന്‍റെ സംസ്കാരം ഇസ്ലാമിക മതാചാരപ്രകാരം നടക്കുമെന്ന് റിപ്പോര്‍ട്ട്. മരിക്കുന്നതിന് ഏതാനും മാസം മുന്‍പ് ജാക്സണ്‍ ഇസ്ലാം മതം സ്വീകരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്‍റെ സംസ്കാരം ഇസ്ലാമിക ആചാരപ്രകാരം നടത്താന്‍ ബന്ധുക്കള്‍ ആലോചിക്കുന്നതെന്ന് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ ഏഴിന് സ്റ്റേപ്പിള്‍സ് സെന്‍ററില്‍ ജാക്സന്‍റെ സംസ്കാരം നടത്തുമെന്നാണ് ബന്ധുക്കളുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അവസാനം താന്‍ വിശ്വസിച്ച ആചാരപ്രകാരം സംസ്കാരം നടത്തണമെന്ന് അദ്ദേഹത്തിന്‍റെ വില്‍പ്പത്രത്തില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്ലാം മതം സ്വീകരിച്ച ജാക്സണ്‍ ‘മിഖായേല്‍’ എന്ന പേര് സ്വീകരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

നെവര്‍ലാന്‍ഡില്‍ വെള്ളിയാഴ്ച സംസ്കാരം നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ തള്ളിയിരുന്നു. സ്റ്റേപ്പിള്‍സില്‍ രാവിലെ പത്ത് മണിക്ക് സംസ്കാരം നടക്കുമെന്നാണ് സൂചന. സംസ്കാരം നടക്കുന്ന സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ നെവര്‍ലാന്‍ഡില്‍ സംസ്കാരം നടത്തുമെന്ന സൂചനയെത്തുടര്‍ന്ന് ജാക്സന്‍റെ നിരവധി ആരാധകര്‍ പ്രദേശത്തേക്ക് ഒഴുകിയെത്തിയിരുന്നു.

നേപ്പിള്‍സിലായിരുന്നു ജാക്സണ്‍ തന്‍റെ അവസാന രാത്രി ചെലവഴിച്ചത്. ആ നിലക്കാണ് അവിടെത്തന്നെ അദ്ദേഹത്തിന്‍റെ സംസ്കാരം നടത്താന്‍ ബന്ധുക്കള്‍ ആലോചിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിക്കുന്നു
ജാക്സന്‍റെ സംസ്കാരം നെവര്‍ലാന്‍ഡിലല്ല
പാകിസ്ഥാനില്‍ 28 ഭീകരര്‍ കൊല്ലപ്പെട്ടു
എന്‍ഡവര്‍: വാതക ചോര്‍ച്ച പരിഹരിച്ചെന്ന് നാസ
അഫ്ഗാനില്‍ വന്‍ ‌സൈനിക നടപടി
ഇറാനില്‍ പ്രതിപക്ഷത്തിന്‍റെ പത്രം നിരോധിച്ചു