പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിക്കുന്നു
ആണവ പരീക്ഷണത്തെ തുടര്‍ന്ന് യുഎന്നിന്‍റേയും മറ്റ് ലോകരാജ്യങ്ങളുടേയും ഉപരോധം തുടരുന്നതിനിടെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹ്രസ്വ - മധ്യ ദൂര മിസൈലുകള്‍ പരീക്ഷിക്കാനാണ് ഉത്തര കൊറിയ തയ്യാറെടുക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം തന്നെ കിഴക്കന്‍ തീരത്തുനിന്ന് റോക്കറ്റ് പരീക്ഷിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് പത്രം സൂചിപ്പിച്ചു.

സൈനിക അഭ്യാസം നടക്കുന്നതിനാല്‍ ജൂലൈ 10 വരെ കിഴക്കന്‍ തീരത്തുകൂടിയുള്ള കപ്പല്‍ ഗതാഗതം ഒരു മാസം മുന്‍പ് തന്നെ ഉത്തര കൊറിയ നിരോധിച്ചിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലെ നാലിന് മിസൈല്‍ പരീക്ഷിച്ചേക്കുമെന്നാണ് സൂചന. 2006ല്‍ ജൂലെ നാലിന് ഒരു ദീര്‍ഘദൂര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.

കഴിഞ്ഞ മെയ് 25ന് ആണവ പരീക്ഷണവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി മിസൈല്‍ പരീക്ഷണങ്ങളും ഉത്തര കൊറിയ നടത്തിയിരുന്നു. തുടര്‍ന്ന് ഉത്തര കൊറിയക്കുമേല്‍ യുഎന്‍ സുരക്ഷാ സമിതി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യം വീണ്ടും മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതെന്ന് പത്രം പറയുന്നു. 340 കിലോമീറ്റര്‍ ദൂരപരിധിയുള്ള സ്കഡ് - ബി മിസൈലും, 1000 കിലോമീറ്റര്‍ ദൂര പരിധിയുള്ള റൊഡോങ് - 1 മിസൈലുമാണ് പരീക്ഷണത്തിനായി സജ്ജമാക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജാക്സന്‍റെ സംസ്കാരം നെവര്‍ലാന്‍ഡിലല്ല
പാകിസ്ഥാനില്‍ 28 ഭീകരര്‍ കൊല്ലപ്പെട്ടു
എന്‍ഡവര്‍: വാതക ചോര്‍ച്ച പരിഹരിച്ചെന്ന് നാസ
അഫ്ഗാനില്‍ വന്‍ ‌സൈനിക നടപടി
ഇറാനില്‍ പ്രതിപക്ഷത്തിന്‍റെ പത്രം നിരോധിച്ചു
ബേനസീര്‍ വധം: യുഎന്‍ അന്വേഷണം ആരംഭിച്ചു