പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സന്‍റെ സംസ്കാരം നെവര്‍ലാന്‍ഡിലല്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സന്‍റെ സംസ്കാരം നെവര്‍ലാന്‍ഡിലല്ല
മൈക്കല്‍ ജാക്സന്‍റെ സംസ്കാരം നെവര്‍ലാന്‍ഡില്‍ നടക്കില്ലെന്ന് സൂചന. സംസ്കാരം എവിടെ നടത്തണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്കാര ചടങ്ങിന്‍റെ സ്ഥലം തീരുമാനമാകാത്തത് അദ്ദേഹത്തിന്‍റെ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

നെവര്‍ലാന്‍ഡിലെ ജാക്സന്‍റെ എസ്റ്റേറ്റില്‍ വെള്ളിയാഴ്ച ജാക്സന്‍റെ സംസ്കാരം നടക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസാകാരം മാറ്റിവച്ചത് തങ്ങളെ നിരാശപ്പെടുത്തുന്നതായി ഒരു ആരാധിക പറഞ്ഞു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി നിരവധി ദിവസങ്ങളായി ഇവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. ജാക്സണെ അവസാനമായി കാണാന്‍ നിരവധി ആരാധകര്‍ ഇത്തരത്തില്‍ സാന്ത ബാര്‍ബറയില്‍ ഒത്തുകൂടിയിട്ടുണ്ട്.

ജാക്സന്‍റെ സംസ്കാരം നെവര്‍ലാന്‍ഡില്‍ നടത്തുക പ്രായോഗികമല്ലെന്ന് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ വക്താവ് കെന്‍ സണ്‍ഷൈന്‍ പറഞ്ഞു. ലോസ് ഏഞ്ചല്‍‌സില്‍ തന്നെയാവും ചടങ്ങ് നടക്കുകയെന്നാണ് വക്താവ് നല്‍കുന്ന സൂചന. നെവര്‍ലാന്‍ഡില്‍ സംസ്കാര ചടങ്ങുകളും അനുസ്മരണവും സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അഭിപ്രായം.

അതേസമയം ജാക്സന്‍റെ മക്കളുടെ സംരക്ഷണം സംബന്ധിച്ചുള്ള ആശയക്കുഴപ്പം താല്‍ക്കാലിക വിരാമമായി. മക്കളുടെ സംരക്ഷണച്ചുമതല അദ്ദേഹത്തിന്‍റെ മാതാവിനാണെന്ന് ജാക്സന്‍റെ വില്‍പ്പത്രത്തില്‍ വ്യക്തമാക്കി. അമ്മയുടെ കാലശേഷം ജാക്സന്‍റെ ദീര്‍ഘകാല സുഹൃത്തും ജാക്സന്‍റെ സഹപ്രവര്‍ത്തകയുമായിരുന്ന ഡയാന റോസിനാണ് മക്കളുടെ സംരക്ഷണ ചുമതല. ജാക്സന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച വില്‍പ്പത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെ മൂത്ത രണ്ട് മക്കളുടെ പിതാവ് ജാക്സനല്ലെന്നും അദ്ദേഹത്തിന്‍റെ ഡോക്ടറാണെന്നും കഴിഞ്ഞ ദിവസം ഒരു മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാക്സന്‍റെ രണ്ടാം ഭാര്യ ഡെബ്ബി റോവ് ജന്‍‌മം നല്‍കിയ കുട്ടികളുടെ പിതൃത്വം ജാക്സന്‍റേതല്ലെന്നാണ് മാഗസിന്‍ പറയുന്നത്. മക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഡെബ്ബി റോവ് കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാകിസ്ഥാനില്‍ 28 ഭീകരര്‍ കൊല്ലപ്പെട്ടു
എന്‍ഡവര്‍: വാതക ചോര്‍ച്ച പരിഹരിച്ചെന്ന് നാസ
അഫ്ഗാനില്‍ വന്‍ ‌സൈനിക നടപടി
ഇറാനില്‍ പ്രതിപക്ഷത്തിന്‍റെ പത്രം നിരോധിച്ചു
ബേനസീര്‍ വധം: യുഎന്‍ അന്വേഷണം ആരംഭിച്ചു
വിമാനാപകടം: ബ്ലാക്ബോക്സ് സിഗ്നല്‍ ലഭിച്ചു