വടക്ക് - പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ക്ക് പരിക്കേറ്റതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
തീവ്രവാദികളുടെ അഞ്ച് വാഹനങ്ങളും സൈന്യം തകര്‍ത്തിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വടക്ക് - പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു പട്ടണത്തിനടുത്തുകൂടി സൈനിക വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. |