പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > എന്‍ഡവര്‍: വാതക ചോര്‍ച്ച പരിഹരിച്ചെന്ന് നാസ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍ഡവര്‍: വാതക ചോര്‍ച്ച പരിഹരിച്ചെന്ന് നാസ
ഹൈഡ്രജന്‍ ചോര്‍ച്ചയെത്തുടര്‍ന്ന്‌ രണ്ടു തവണ വിക്ഷേപണം മാറ്റിവച്ച അമേരിക്കന്‍ സ്പേസ് ഷട്ടില്‍ എന്‍ഡവറിലെ വാതകചോര്‍ച്ച പരിഹരിച്ചുവെന്ന് നാസ വ്യക്തമാക്കി. നാസയിലെ എഞ്ജിനീയര്‍മാരുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ് എന്‍ഡവറിന്‍റെ പുറത്തുളള വാതക ടാങ്കിലെ ചോര്‍ച്ച പരിഹരിച്ചത്.

ഏഴംഗ സംഘവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെടാനിരുന്ന എന്‍ഡവറിന്‍റെ വിക്ഷേപണം വാതക ചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവയ്ക്കുകയായിരുന്നു. ഇനി ഈ മാസം 11ന് എന്‍ഡവര്‍ വിക്ഷേപിക്കുമെന്നാണ് കരുതുന്നത്. എന്‍ഡവറിലെ ഭീമാകരമായ ഓറഞ്ച് വാതക ടാങ്കില്‍ രണ്ട് മില്യണ്‍ ലിറ്റര്‍ വാതക(80 ഹൈഡ്രജനും 20 ശതമാനം ഓസ്കിജനും)മാണ് ഉളളത്.

ഇതുവരെ നടത്തിയ പരിശോധനകളില്‍ വേറെ ചോര്‍ച്ചയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് വിക്ഷേപണ ഡയറക്ടര്‍ പീറ്റര്‍ നിക്കെലെങ്കൊ പറഞ്ഞു. വിക്ഷേപണത്തിന് മുന്‍പ് ഇനിയും പരിശോധനകള്‍ തുടരുമെന്നും നിക്കെലെങ്കൊ വ്യക്തമാക്കി.

ആദ്യം ജൂണ്‍ 13 ന് വാതക ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിക്ഷപണം 17ന് നടത്താനായിരുന്നു നാസ തിരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ടാം തവണയും വാതക ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം ഈ മാസം11ലേക്ക് മാറ്റുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള 16 ദിവസത്തെ ദൗത്യവുമായാണ് എന്‍ഡവര്‍ പോകുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഫ്ഗാനില്‍ വന്‍ ‌സൈനിക നടപടി
ഇറാനില്‍ പ്രതിപക്ഷത്തിന്‍റെ പത്രം നിരോധിച്ചു
ബേനസീര്‍ വധം: യുഎന്‍ അന്വേഷണം ആരംഭിച്ചു
വിമാനാപകടം: ബ്ലാക്ബോക്സ് സിഗ്നല്‍ ലഭിച്ചു
ജാക്സണ്‍ മക്കളുടെ അച്ഛനല്ല ?
പെറുവില്‍ ബോട്ടപകടത്തില്‍ 20 മരണം