പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > വിമാനാപകടം: ബ്ലാക്ബോക്സ് സിഗ്നല്‍ ലഭിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിമാനാപകടം: ബ്ലാക്ബോക്സ് സിഗ്നല്‍ ലഭിച്ചു
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൊവ്വാഴ്ച തകര്‍ന്നുവീണ യെമന്‍ വിമാനത്തിലെ ബ്ലാക്ബോക്സില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചു. ബ്ലാക്ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് പ്രാദേശിക സമയം നാലരയോടെ ഗ്രാന്‍ഡെ കൊമോറെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ തെരച്ചില്‍ നടത്തുകയായിരുന്ന വ്യോമ നിരീക്ഷണ വിഭാഗത്തിനാണ് സിഗ്നല്‍ ലഭിച്ചത്.

ബുധനാഴ്ച ഫ്രാന്‍സിന്‍റെ ഒരു കപ്പല്‍ ബ്ലാക്ബോക്സ് കണ്ടെത്തുന്നതിനുള്ള തെരച്ചിലിനായി എത്തിയിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിന്‍റെ ഒരു സൈനിക വിമാനവും രണ്ട് സ്പീഡ് ബോട്ടുകളും പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. 14 വയസുള്ള ഒരു പെണ്‍കുട്ടിയെ ഇന്നലെ തെരച്ചില്‍ സംഘം രക്ഷപ്പെടുത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഈ പെണ്‍കുട്ടിയെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്.

പെണ്‍കുട്ടിയെ കൊമോറോസിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് റെഡ്ക്രോസ് അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ തെക്കന്‍ പട്ടണമായ മാര്‍സെല്ലിയില്‍ നിന്നുള്ള ബകാരി ബാ‍യയാണ് രക്ഷപ്പെട്ട പെണ്‍കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാതാവിനോടൊപ്പം കൊമോറോസിലേക്ക് പോകുകയായിരുന്നു ബകാരി ബായ.

ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് വിമാനം കടലില്‍ തകര്‍ന്നുവിണത്. 66 ഫ്രഞ്ചുകാരടക്കം 153 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജാക്സണ്‍ മക്കളുടെ അച്ഛനല്ല ?
പെറുവില്‍ ബോട്ടപകടത്തില്‍ 20 മരണം
‘ജാക്സണ്‍ വേദനാസംഹാരിക്കായി യാചിച്ചു’
സ്വീഡന്‍ യൂറോപ്യന്‍ യൂണിയന്‍ അദ്ധ്യക്ഷ സ്ഥാനത്ത്
ഇറാഖിന് ഇത് ആഘോഷത്തിന്‍റെ ദിവസം
ജാക്സന്‍റെ ആരാധകര്‍ ആത്മഹത്യ ചെയ്തു