പോപ്പ് സംഗീത ഇതിഹാസം മൈക്കല്‍ ജാക്സന്‍റെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മൈക്കല്‍ ജാക്സന്‍റെ മക്കളുടെ പിതൃത്വം സംബന്ധിച്ചാണ് പുതിയ വിവാദം ഉരുത്തിരിഞ്ഞിരിക്കുന്നത്. ജാക്സന്‍റെ മൂത്ത രണ്ട് മക്കളുടേയും പിതാവ് അദ്ദേഹത്തിന്‍റെ ഡോക്ടറാണെന്ന് ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഒരു അമേരിക്കന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാം ഭാര്യ ഡെബ്ബീ റോവിലുണ്ടായ കുട്ടികളായ പ്രിന്‍സും പാരീസും ജാക്സന്‍റെ കുട്ടികളല്ലെന്നും ജാക്സനെ ചികിത്സിച്ചിരുന്ന ത്വക്‌രോഗ വിദഗ്ദ്ധന്‍ ആര്‍നോള്‍ഡ് ക്ലെയ്ന്‍ ആണ് കുട്ടികളുടെ പിതാവെന്നുമാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോവിന്‍റെ മേലുദ്യോഗസ്ഥനായിരുന്നു ഈ ഡോക്ടര്‍. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാഗസിന്‍റെ വെളിപ്പെടുത്തല്‍.
ഡോക്ടറാണ് കുട്ടികളുടെ പിതാവെന്നും ഒരിക്കലും സത്യം വെളിപ്പെടുത്തില്ലെന്ന് റോവും ജാക്സണും തമ്മില്‍ കരാര്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹവുമായി അടുപ്പമുള്ള ഒരാള്‍ പറഞ്ഞു. 1980ല്‍ നഴ്സിങ്ങ് അസിസ്റ്റന്‍റ് ആയിരിക്കുമ്പോഴാണ് റോവിനെ ജാക്സണ്‍ പരിചയപ്പെടുന്നത്.
കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ക്ലെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്ന് കുട്ടികളാണ് ജാക്സണ് ഉള്ളത്. വാടക ഗര്‍ഭത്തിലുണ്ടായതാണ് ജാക്സന്‍റെ മൂന്നാമത്തെ കുട്ടി. കുട്ടികളുടെ താല്‍ക്കാലിക സരക്ഷണം കോടതി ജാക്സന്‍റെ മാതാവിനാണ് നല്‍കിയിരികുന്നത്. അതിനിടെ തന്‍റെ രണ്ട് കുട്ടികളെ വിട്ടുകിട്ടാന്‍ റോവ് കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. |