സ്വീഡന്‍ രണ്ടാമതും യൂറോപ്യന്‍ യൂണിയന്‍റെ അധ്യക്ഷ സ്ഥാനത്തെത്തി. ചെക്ക് റിപ്പബ്ലിക്ക് ആയിരുന്നു ഈ പദവി വഹിച്ചിരുന്നത്. 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍.
ആറുമാസം വീതമാണ് യൂറോപ്യന്‍ യൂണിയനിലെ അധ്യക്ഷപദവിയുടെ കാലാവധി. ഡിസംബറില്‍ ബ്രസല്‍സില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിക്കുന്നത് സ്വീഡനായിരിക്കും. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് യൂണിയന്‍ ഏറെ പ്രാധാന്യം കൊടുക്കുമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഫ്രഡറിക് റെയ്ന്‍ഫെല്‍ഡ് പറഞ്ഞു.
ആഗോള തലത്തില്‍ പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് സ്വീഡന്‍ യൂണിയന്‍റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തളര്‍ച്ചനേരിട്ടുകൊണ്ടിരിക്കെ കനത്ത വെല്ലുവിളി തന്നെയായിരിക്കും സ്വീഡന്‍റെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേരിടുക.
1995ലാണ് സ്വീഡന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാവുന്നത്. യൂറോപ്പില്‍ പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമാണ് സ്വീഡന്‍. |