പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സന്‍റെ ആരാധകര്‍ ആത്മഹത്യ ചെയ്തു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സന്‍റെ ആരാധകര്‍ ആത്മഹത്യ ചെയ്തു
പോപ്പ് രാജാവിന്‍റെ വിയോഗം താങ്ങാനാവാതെ അദ്ദേഹത്തിന്‍റെ നിരവധി ആരാധകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ജൂണ്‍ 26ന് ജാക്സണ്‍ മരിച്ചതിന് ശേഷം പന്ത്രണ്ടോളം ആരാധകര്‍ ഇതിനകം ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓസ്ട്രേലിയയില്‍ ആത്മഹത്യ പ്രതിരോധ ഹെല്‍പ് ലൈനിലേക്ക് അമ്പതോളം വിളികളാണ് വന്നത്. ജാക്സന്‍റെ മരണം തങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു എന്നാണ് ആരാധകര്‍ പരാതിപ്പെടുന്നത്.

ജാക്സന്‍റെ ഓണ്‍ലൈന്‍ ഫാന്‍ ക്ലബിന്‍റെ ഉടമയായ ഗാരി ടെയ്ലര്‍ പന്ത്രണ്ടോളം ആരാധകര്‍ ആത്മഹത്യ ചെയ്തെന്ന് അറിയിച്ചതായി സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജാക്സണ്‍ ഇത് ആഗ്രഹിക്കുന്നുണ്ടാവില്ല എന്ന് ഗാരി ടെയ്ലര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരവധി ആരാധകര്‍ തങ്ങളെ വിളിച്ച് അവരുടെ വേദന പങ്കുവയ്ക്കുന്നതായി ലൈഫ് ലൈന്‍ സിഇഒ ഡൌണ്‍ ഓനെയില്‍ പറഞ്ഞു. ജാക്സന്‍റെ മരണം വേദനിപ്പിക്കുന്നതാണെങ്കിലും അതില്‍ തളരരുതെന്നും ആത്മഹത്യ പോലുള്ള നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും ജാക്സന്‍റെ സുഹൃത്തുക്കള്‍ ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിമാനാപകടം: ഒരു കുട്ടിയെ രക്ഷപ്പെടുത്തി
ഭീകരര്‍ പാക് അധീന കശ്മീരില്‍ സജീവമാകുന്നു
ജാക്സന്‍റെ സ്വത്തുക്കള്‍ അമ്മയ്ക്കും മക്കള്‍ക്കും
വിമാനാപകടം: മൃതദേഹങ്ങള്‍ കണ്ടെത്തി
സൈന്യത്തെ പുനര്‍വിന്യസിക്കില്ല: പാക്
മഡോഫിന് 150 വര്‍ഷം തടവ്