പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന്‌
പോപ്പ് താരം മൈക്കല്‍ ജാക്സന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന്‌ അന്വേഷണ ഏജന്‍സികള്‍ വ്യക്‌തമാക്കി.ജാക്സന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു.

മൃതദേഹത്തിന്‍റെ ടോക്സിക്കോളജി റിപ്പോര്‍ട്ട് കൂടി പുറത്തുവന്നാലെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകു. ഇതിന് നാലുമുതല്‍ ആറ് ആഴ്ച വരെ എടുത്തേക്കുമെന്ന് ലൊസാഞ്ചല്‍സിലെ കൗണ്ടി കോറോണേഴ്സ്‌ വക്താവ് ക്രെയിഗ് ഹാര്‍വെ പറഞ്ഞു. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തില്‍ അസ്വാഭാവികമയി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹാര്‍വെ വ്യക്തമാക്കി.

ഹൃദയസ്‌തംഭനം മൂലമാണ്‌ മൈക്കല്‍ ജാക്സന്‍ മരിച്ചതെന്നാണ് ഇതുവരെയുള്ള നിഗമനം. എങ്കിലും ടോക്സിക്കോളജി റിപ്പോര്‍ട്ട് പുറത്ത് വന്നാലെ ഇത് അന്തിമമായി സ്ഥിരീകരിക്കാനാവൂവെന്ന് കൊറോണേഴ്‌സ്‌ വിഭാഗത്തിലെ ചീഫ്‌ ഡോക്ടര്‍ എഡ്‌ വിന്ററും വ്യക്തമാക്കി.

ഇന്നലെയാണ് അധികൃതര്‍ ജാക്സന്റെ മൃത്ദേഹം പോസ്റ്റ്മാര്‍ട്ടം നടത്തിയത്. തിരിച്ചുവരവിന് ശ്രമിച്ചിരുന്ന ജാക്സ്ണ്‍ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നതിനെ കുറിച്ച്‌ വീട്ടുകാര്‍ക്ക്‌ മുന്നറിയിപ്പു നല്‍കിയിരുന്നതായി ജാക്സന്റെ അഭിഭാഷകന്‍ ബ്രയാന്‍ ഓക്സ്മാന്‍ പറഞ്ഞു. അതിനിടെ ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച മൈക്കല്‍ ജാക്സനെ ചികിത്സിച്ചിരുന്ന ഡോക്ടറെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലോകത്ത് 60000 പേര്‍ക്ക് പന്നിപ്പനി:
ഇറാഖില്‍ സ്ഫോടനം; 13 പേര്‍ കൊല്ലപ്പെട്ടു
ബ്രിട്ടനില്‍ ഗാന്ധി പ്രതിമ
നെജാദിന്‍റെ ആരോപണം യുഎസ് നിഷേധിച്ചു
ചാവേറാക്രമണം: പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇന്ത്യയുമായുള്ള ചര്‍ച്ച അനിവാര്യം: പാക്