113 രാജ്യങ്ങളിലായി 59814 പേര്‍ക്ക് പന്നിപ്പനി ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധയെത്തുടര്‍ന്ന് ഇതുവരെ 263 പേര്‍ കൊല്ലപ്പെട്ടതായും സംഘടന അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3949 പുതിയ കേസുകളും 25 പന്നിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലിയാണ് രോഗം പടരുന്നതില്‍ മുന്നില്‍. പുതുതായി 871 പേര്‍ക്ക് രോഗം പിടിപെടുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 5186 പേര്‍ക്ക് പന്നിപ്പനി വൈറസ് ബാധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ 692 പേര്‍ക്കുകൂടി എച്ച് 1 എന്‍ 1 വൈറസ് ബാധ കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 3597 ആയി.
അര്‍ജന്‍റീനയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയതായി സംഘടന അറിയിച്ചു. മാര്‍ച്ച് 16ന് മെക്സികോയിലാണ് ആദ്യമായി പന്നിപ്പനി ബാധ കണ്ടെത്തിയത്. |