പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മെഹ്സൂദിനെതിരെ വീണ്ടും വിമര്‍ശനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മെഹ്സൂദിനെതിരെ വീണ്ടും വിമര്‍ശനം
തെഹ്‌റിക് - ഇ - താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദിനെതിരെ ഒരു താലിബാന്‍ കമാന്‍ഡര്‍കൂടി രംഗത്തെത്തി. നേരത്തെ മെഹ്സൂദിനെ വിമര്‍ശിച്ച ഖാരി സൈനുദ്ദീനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുര്‍ക്കിസ്ഥാന്‍ ബിതാനി എന്ന താലിബാന്‍ കമാന്‍ഡറാണ് മെഹ്സൂദിന്‍റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഭിതാനിയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പും ഈയടുത്താണ് സൈനുദ്ദിന്‍റെ താലിബാന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നത്. താലിബാന്‍റെ നയങ്ങള്‍ തള്ളിക്കളയുകയായിരുന്നു എന്നും മെഹ്സൂദിനെതിരെ പോരാടാന്‍ പാക് സൈന്യത്തോടും അമേരിക്കന്‍ സൈന്യത്തോടും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാങ്ക് മേഖലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിതാനി.

അതേസമയം, താലിബാന്‍ നേതാവ് മൌലാന ഫസലുള്ളയുടെ ഒരു പ്രധാന സഹായി വടക്ക് - പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഷാ ദുരാന്‍ എന്ന താലിബാന്‍ നേതാവാണ് കൊല്ലപ്പെട്ടത്. സ്വാതിലെ ഡെപ്യൂട്ടി ചീഫ് ആയിരുന്നു ഇയാളെന്ന് ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജാക്സണ്‍ യുഗത്തിന് അവസാനമായി
ഒബാമ ഇറാന്‍റെ കാര്യം നോക്കേണ്ട: നെജാദ്
ദ്വീപില്‍ ആണവയുദ്ധത്തിന്‍റെ ഇരുണ്ട മേഘങ്ങള്‍: കൊറിയ
തായ്‌വാനില്‍ വേശ്യാവൃത്തി നിയമപരം
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് പാകിസ്ഥാനില്‍
അഫ്ഗാന്‍ തെരഞ്ഞെടുപ്പ് നിര്‍ണായകം: യുഎസ്