പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സ്വാതില്‍ സൈനിക മുന്നേറ്റം തുടരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വാതില്‍ സൈനിക മുന്നേറ്റം തുടരുന്നു
സ്വാത് താഴ്‌വരയില്‍ താലിബാന്‍ കയ്യടക്കി വച്ചിരിക്കുകയായിരുന്ന സുപ്രധാന കൊടുമുടി പാക് സൈന്യം നിയന്ത്രണത്തിലാക്കി. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് കൊടുമുടിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതെന്ന് ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.

പ്രവിശ്യയിലെ പ്രധാന കൊടുമുടിയായ 1747 ആണ് സൈന്യം പിടിച്ചത്. വളരെക്കാലമായി താലിബാന്‍റെ നിയന്ത്രണത്തിലായിരുന്നു ഈ മലനിരകള്‍. പോചാറിനും ബിഹാ താഴ്വരയ്ക്കും ഇടയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. താലിബാന്‍ കമാന്‍ഡര്‍ മൗലാന ഫസലുളളയുടെ താവളം ഇവിടെയായിരുന്നു എന്ന് സൈന്യം പറഞ്ഞു.

ശക്തമായ ആക്രമണത്തെ തുടര്‍ന്ന് നിരവധി തീവ്രവാദികള്‍ ഇവിടെ നിന്ന് പലായനം ചെയ്തതായി സൈന്യം അറിയിച്ചു. കൊടുമുടിയുടെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം നിരവധി ഒളിത്താവളങ്ങള്‍ തകര്‍ത്തു. ഒളിത്താവളങ്ങളോടൊപ്പം നിരവധി തുരങ്കങ്ങളും തിവ്രവാദികള്‍ ഇവിടെ സ്ഥാപിച്ചിരുന്നതായി സൈന്യം കണ്ടെത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാക്: 50 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
ബേനസീര്‍ വധം: യുഎന്‍ അന്വേഷണം ജൂലൈയില്‍
മുംബൈ ആക്രമണം: വിചാരണ വീണ്ടും നീട്ടി
ലൈംഗികാരോപണം: യുഎസ് ജഡ്ജിയെ നീക്കി
ലോകത്ത് 100 കോടി പട്ടിണിക്കാര്‍ !
വിദ്യാര്‍ത്ഥികളുടെ മുറിവുണക്കാന്‍ ക്രിക്കറ്റ്