റൊണാള്‍ഡോ തന്‍റെ ഏറ്റവും വലിയ സുഹൃത്താണെന്ന് പാരിസ് കഴിഞ്ഞ ദിവസം പറഞ്ഞതോടെ റൊണാള്‍ഡോ-പാരിസ് ഹില്‍ട്ടന്‍ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ചൂടേറുന്നു. റൊണാള്‍ഡോയുടെ റയല്‍മാഡ്രിഡിലേക്കുള്ള മാറ്റം ഇരുവരും ഒരുമിച്ച് ആഘോഷിച്ചതോടെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്.റൊണാള്‍ഡോയുടെ വ്യക്തി വൈശിഷ്ട്യത്തെയും കായികക്ഷമതയെയും കളിയെയും നിര്‍ല്ലോഭം പുകഴ്ത്തുന്ന ഇരുപത്തിയെട്ടുകാരി മോഡല്‍-നടി സുന്ദരി പക്ഷേ താരത്തിനെ ക്ലബ് മാറ്റത്തിന് താനാണ് പ്രേരിപ്പിച്ചത് എന്ന ആരോപണങ്ങള്‍ നിഷേധിക്കുന്നു.സെക്സി മോഡല്‍ എന്ന പേരുകേട്ട നെരീദയുമായുള്ള റൊണാള്‍ഡൊയുടെ ബന്ധം ഉലഞ്ഞതില്‍ കുടുംബാംഗങ്ങള്‍ അല്‍പ്പം വിഷമിച്ചിരിക്കെയാണ് പാരിസ് ഹില്‍ട്ടണ്‍ എന്ന വിവാദ തീപ്പൊരിയുമായി റൊണാള്‍ഡോ അടുക്കുന്നത്. കൂട്ടുകാരനും ബേസ്ബോള്‍ താരവുമായ ഡോ റെയിന്‍ഹാര്‍ഡുമായി പിരിഞ്ഞ് 24 മണിക്കൂര്‍ തികയും മുമ്പാണ് പാരിസ് റോണാള്‍ഡോയുമായി അടുത്തത്.ലോസ്‌ഏഞ്ചല്‍സില്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും ഏറെ അടുത്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ഇരുവരും മൊബൈല്‍ സന്ദേശങ്ങളും കോളുകളും അനസ്യൂതം കൈമാറുകയാണെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. |