അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‌റെ സംഘത്തില്‍ പിളര്‍പ്പെന്ന് സൂചന. ദാവൂദിന്‌റെ വലംകൈ ആയ ഛോട്ടാ ഷക്കീല്‍ പാകിസ്ഥാന്‍ വിട്ടതായാണ് സൂചന. സംഘത്തിനകത്ത് നിന്നുതന്നെ ഷക്കീലിന് വധഭീഷണി ഉള്ളതിനാലാണ് ഛോട്ടാ ഷക്കീല്‍ പാകിസ്ഥാന്‍ വിട്ടതെന്നാണ് സൂചന.
ഛോട്ടാ ഷക്കീലും ദാവൂദിന്‌റെ സഹോദരന്‍ അനീസ് ഇബ്രാഹിമും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പുറത്തു നിന്നുള്ള വ്യക്തിയാണ് ഷക്കീല്‍ എന്ന നിലയ്ക്ക് അനീസിന് ദാവൂദ് ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ ശരിയാണെങ്കില്‍ ദാവൂദിന്‌റെ സംഘം പിളര്‍പ്പിലേക്കാണെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞയാഴ്ച അനീസ് ഇബ്രാഹിമിന് വെടിയേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നു. വീടിനടുത്തു വെച്ചാണ് അനീസിന്‍ വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. |