പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഫസലുള്ളയെ പിടിച്ചുനല്‍കാന്‍ വീണ്ടും പരസ്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫസലുള്ളയെ പിടിച്ചുനല്‍കാന്‍ വീണ്ടും പരസ്യം
താലിബാന്‍ നേതാവ് ഫസലുള്ളയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 500 കോടി രൂപ പാരിതോഷികമായി നല്‍കുമെന്നുള്ള പരസ്യം പാകിസ്ഥാന്‍ വീണ്ടും പ്രസിദ്ധീകരിച്ചു. സൈന്യം സ്വാതിലെ താലിബാന്‍ നേതാക്കളുടെ ഒളിത്താവളത്തിനടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന പത്രങ്ങളിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

ഫസലുള്ളയെ ജീവനോടെയോ അല്ലാതെയോ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഫസലുള്ളയുടെ വക്താവ് മുസ്ലീം ഖാന്‍ അടക്കമുള്ള 20 സഹായികളെ പിടിച്ച് നല്‍കുന്നവര്‍ക്ക് 100 കോടി വീതം നല്‍കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

താലിബാന്‍ നേതാക്കളുടെ തലയ്ക്ക് വിലയിട്ടതിന് പിന്നാലെ കബാല്‍ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മുസ്ലീം ഖാന് പരിക്കേറ്റതായും താലിബാന്‍ കമാന്‍ഡര്‍ സിറാജുദ്ദീന്‌റെ രണ്ട് മക്കള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സ്വാതില്‍ തുടരുന്ന സൈനിക നടപടിക്കിടെ മൂന്നുതവണ ഫസലുള്ളയെ ലക്‍ഷ്യമിട്ട് ആക്രമണം നടത്തിയെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു എന്ന് സൈന്യം വെളിപ്പെടുത്തി.

ഫസലുള്ളയുടെ ഇമാംദേരിയിലുള്ള ആസ്ഥാന കേന്ദ്രം സൈന്യം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതായി ഡോണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കേന്ദ്രങ്ങളിലാണ് താലിബാന്‍ കേസുകള്‍ വിചാരണ ചെയ്യുന്നതും തടവില്‍ പാര്‍പ്പിക്കുന്നതും. പണം ശേഖരിക്കുന്നതിനുള്ള ആസ്ഥാനവും താലിബാന്‌റെ ഈ കേന്ദ്രങ്ങളാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ദാവൂദിന്‌റെ പണമിടപാടുകള്‍ അന്വേഷിക്കുന്നു
തായ്‌ലന്‍ഡില്‍ പള്ളിയില്‍ വെടിവയ്പ്പ്; 10 മരണം
യുഎസ് പത്രപ്രവര്‍ത്തകരെ വിട്ടയക്കണം: ബന്ധുക്കള്‍
സൂകിയെ മോചിപ്പിക്കണം: യുഎസ്, ഇന്തോനേഷ്യ
സ്വാത് നടപടി വിജയം, ഇനി ‘വസീറിസ്ഥാന്‍’
വിമാനാപകടം: അറ്റ്ലാന്‌റികില്‍ തെരച്ചില്‍ തുടരുന്നു