പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ദാവൂദിന്‌റെ സഹോദരന്‍ കൊല്ലപ്പെട്ടു ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദാവൂദിന്‌റെ സഹോദരന്‍ കൊല്ലപ്പെട്ടു ?
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്‌റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിം വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നുള്ള ‘മിഡ് ഡേ’ ഡെയ്‌ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയില്‍ ഇന്നലെ രാത്രിയിലാണ് അനീസിന് അജ്ഞാതരുടെ വെടിയേറ്റത്. എന്നാല്‍ അനീസ് കൊല്ലപ്പെട്ടതായുള്ളെ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.

കറാച്ചിയിലെ അല്‍ ഹബീബ് ബാങ്ക് എടി‌എം കൌണ്ടറിനടുത്തുവച്ച് ഒരു സംഘം ആളുകള്‍ അനീസിന് നേരെ വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. 12 വെടിയുണ്ടകള്‍ അനീസിന്‌റെ ശരീരത്തിലേറ്റതായാണ് റിപ്പോര്‍ട്ട്. അനീ‍സിന്‌റെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ദാവൂദിനും വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.

മയക്കുമരുന്ന് മാഫിയയിലെ പ്രാദേശിക വിഭാഗമായ ഭാട്ടി ഗ്രൂപ്പില്‍പ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ദാവൂദിന്‌റെ ചിരവൈരിയായ ഛോട്ടാ രാജന്‌റെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പാണ് ഭാട്ടി.

എന്നാല്‍, 500 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ദാവൂദിനും സഹോദരനും നേരെയുള്ള ആക്രമണത്തിന് കാരണമായതെന്നാണ് അവസാനം ലഭിക്കുന്ന വിവരം. ദാവൂദിന്‌റെ കറാച്ചിയിലെ ക്ലിഫ്റ്റണ്‍ ഹൌസിനടുത്ത് വച്ച് രാത്രി 12.45നാണ് സംഭവം എന്ന് സംഘത്തിപ്പെട്ട ചിലര്‍ അറിയിച്ചതായാണ് പത്രത്തിന്‌റെ വെബ്സൈറ്റ് അവസാനം റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമികള്‍ പന്ത്രണ്ട് തവണ വെടിയുതിര്‍ത്തു. അനീസിന് കഴുത്തിനാണ് വെടിയേറ്റത്. വെടിയേറ്റ ദാവൂദ് അനീസിനേയും കൊണ്ട് ഓടിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, വാര്‍ത്തകള്‍ വാസ്തവമില്ലാത്തതാണെന്ന് മുംബൈ പൊലീസും ദാവൂദിന്‌റെ ബന്ധുക്കളും അറിയിച്ചു. അടിസ്ഥാനമില്ലാത്ത മാധ്യമ വാ‍ര്‍ത്തകളെത്തുടര്‍ന്ന് ദാവൂദിന്‌റെ ബന്ധുക്കള്‍ അസ്വസ്ഥരാണെന്ന് ദാവൂദിന്‌റെ ഒരു കുടുംബ വക്കീല്‍ പറഞ്ഞു. 1992ലെ മുംബൈ സ്ഫോടനക്കേസില്‍ ഇന്ത്യന്‍ പൊലീസ് തിരയുന്നയാളാണ് അനീസ് ഇബ്രാഹിം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പെഷവാറില്‍ സ്ഫോടനം; 10 മരണം
അവശിഷ്ടങ്ങള്‍ എയര്‍ഫ്രാന്‍സിന്‌റേതല്ല ?
നാഗസാക്കിയില്‍ ബോംബിട്ട പൈലറ്റ് മരിച്ചു
ചൈനയില്‍ ബസ് കത്തി 25 മരണം
ഇന്ന് ലോക പരിസ്ഥിതി ദിനം
പൈപ്പ്‌ലൈന്‍ പദ്ധതി: ഇറാന്‍ - പാക് കരാര്‍ ഇന്ന്