പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജപ്പാനില്‍ പന്നിപ്പനി വ്യാപിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജപ്പാനില്‍ പന്നിപ്പനി വ്യാപിക്കുന്നു
ജപ്പാനില്‍ കഴിഞ്ഞ ദിവസം 20 പന്നിപ്പനി കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 158 ആയി.

ഒരാഴ്ചയ്ക്കുള്ളിലാണ് ജപ്പാനില്‍ ഇത്രയും പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോബെ, ഒസാക്ക എന്നിവിടങ്ങളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. കൌമാര പ്രായക്കാരിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുതുതായി രോഗബാധ കണ്ടെത്തിയവരുടെയൊന്നും ആരോഗ്യ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗ ബാധ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളങ്ങളില്‍ പരിശോധന കേന്ദ്രങ്ങള്‍ തുറന്നും പ്രത്യേക മേഖലയിലുള്ള തൊഴിലാളികള്‍ക്ക് മുഖം മൂടി നിര്‍ബന്ധമാക്കിയും പന്നിപ്പനി തടയാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. സ്കൂളുകള്‍ ഒരാഴ്ച അടച്ചുപൂട്ടാനും കമ്പനികളോട് ബിസിനസ് ട്രിപ്പുകള്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെയ് ആദ്യം രാജ്യത്തിന്‍റെ പ്രധാന വിമാനതാവളത്തില്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ രാജ്യത്ത് രോഗ ബാധ പടര്‍ന്ന് പിടിച്ചിരിക്കാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. അമേരിക്ക, കാനഡ, മെക്സിക്കൊ എന്നിവയ്ക്ക് ശേഷം രോഗബാധ ഏറ്റവും കൂടുതല്‍ കാണപ്പെട്ട രാജ്യമാണ് ജപ്പാന്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൂകിയുടെ വിചാരണ: സുരക്ഷ ശക്തം
വിജയ പ്രഖ്യാപനം: രജപക്സെ പ്രഭാകരനെ പരാമര്‍ശിച്ചില്ല
പ്രഭാകരന്‍ സുരക്ഷിതന്‍: എല്‍‌ടിടി‌ഇ
രജപക്സെ ഇന്ന് വിജയപ്രഭാഷണം നടത്തും
ഫിജിക്കുള്ള സഹായം റദ്ദാക്കി
പ്രഭാകരന്‍റെ മരണം ഉറപ്പിക്കാനാകാതെ ലോകം