അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ നയങ്ങളേക്കാള്‍ ഒബാമ എന്ന വ്യക്തിയെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൌസില്‍ ഒബാമ നൂറ് ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ ഒരു ദേശീയ മാധ്യമം പുറത്തിവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും, ഒബാമയ്ക്ക് പ്രസിഡന്‍റിനുണ്ടാവേണ്ട യോഗ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ തന്‍റെ സ്ഥാനം ഒബാമ ശരിയായി വിനിയോഗിക്കുന്നു എന്ന് കരുതുന്നവര്‍ 57 ശതമാനം മാത്രമാണ്. പ്രസിഡന്‍റെന്ന നിലയില്‍ ഒബാമ കൈക്കൊണ്ട നടപടികളെ 63 ശതമാനം അമേരിക്കക്കാരും അംഗീകരിക്കുന്നുണ്ട്. നയപരമായും വ്യക്തിപരമായും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ജനങ്ങള്‍ക്ക് ഒബാമയോടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ കര്യത്തില്‍ ഇത് വ്യത്യസ്തമായിരുന്നെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ കീറ്റിംഗ് ഹോളണ്ട് പറഞ്ഞു. 2000ല്‍ ബുഷ് അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് പ്രസിഡന്‍റിന് വേണ്ട ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്നവര്‍ അദ്ദേഹത്തിന്‍റെ നയങ്ങളെ അനുകൂലിച്ചിരുന്നവരേക്കാള്‍ കുറവായിരുന്നെന്നാണ് റിപ്പോര്‍ട്ട്. |