പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ലങ്കന്‍ സേന 15000 പേരെ രക്ഷപ്പെടുത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലങ്കന്‍ സേന 15000 പേരെ രക്ഷപ്പെടുത്തി
ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ എല്‍ടിടി‌ഇ പ്രതിരോധ മേഖല സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് നിന്ന് 15000 തമിഴ് വംശജരെ സൈന്യം രക്ഷപ്പെടുത്തി. യുദ്ധ രഹിത മേഖലയില്‍ പുലികളുടെ തടവിലായിരുന്ന സിവിലിയന്‍‌മാരെയാണ് മോചിപ്പിച്ചതെന്ന് സൈന്യം പറഞ്ഞു.

മുല്ലത്തീവിലെ പുതുമാതലന്‍ പ്രദേശത്തെ മൂന്ന് കിലോമീറ്ററോളം ഭാഗം നിയന്ത്രണത്തിലാക്കിയതായി സൈന്യം അവകാശപ്പെട്ടു. ആദ്യമായാണ് ഇത്രയും പേരെ ഒറ്റയടിക്ക് സൈന്യം മോചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 2000 സിവിലിയന്‍‌മാരെ പ്രദേശത്തു നിന്ന് സൈന്യം മോചിപ്പിച്ചിരുന്നു.

അതേസമയം, മുല്ലത്തീവിലെ യുദ്ധരഹിത മേഖലയില്‍ ഇന്നലെ നടന്ന് ഏറ്റുമുട്ടലില്‍ 17 പുലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20 പേര്‍ക്ക് പരുക്കേറ്റു. സിവിലിയന്‍‌മാരെ മനുഷ്യകവചമായി ഉപയോഗിച്ച് ആക്രമണം നടത്താന്‍ പുലികള്‍ തയ്യാറെടുക്കുകയാണെന്ന് ഇന്നലെയും സൈന്യം ആരോപിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വംശീയതാ സമ്മേളനം ഇന്ന് ജനീവയില്‍
പാകിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 8 മരണം
പാകിസ്ഥാന്‍ കുഴപ്പത്തില്‍: മുഷറഫ്
വെനിസ്വേല - യു എസ് ബന്ധം മെച്ചപ്പെടുന്നു
വംശീയതാ സമ്മേളനം: യു എസ് പങ്കെടുക്കില്ല
സ്വാത് പീഡനത്തിന്‍റെ വീഡിയോ വ്യാജമെന്ന്