ഐക്യരാഷ്ട്ര സഭ വിളിച്ച് ചേര്‍ത്ത വംശീയത സമ്മേളനം ജനീവയില്‍ ഇന്ന് ആരംഭിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ബഹിഷ്കരിക്കുമെന്നും ഇസ്രായേല്‍ വിഷയത്തില്‍ ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് വാഗ്വാദം നടത്തിയേക്കുമെന്നും അഭ്യൂഹം നിലനില്‍ക്കെയാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നെജാദ് ഞായറാഴ്ച തന്നെ ജെനീവയില്‍ എത്തിയിട്ടുണ്ട്.
സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അമേരിക്ക ശനിയാഴ്ച തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് അമേരിക്ക അറിയിച്ചത്. എന്നാല്‍, ഇസ്ലാമിക രാജ്യങ്ങള്‍ ഇസ്രയേല്‍- പലസ്‌തീന്‍ പ്രശ്‌നം സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന ഭയമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അമേരിക്കന്‍ പിന്‍മാറ്റത്തിന് കാരണം എന്നാണ് കരുതുന്നത്.
അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ന്യായീകരിച്ചിട്ടുണ്ട്. കാനഡയും ഇസ്രയേലും സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു |