പാകിസ്ഥാന്‍റെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗാംഗിഖേല്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. താലിബാന്‍ നേതാവ് ബെയ്തുള്ള മെഹ്സൂദിന്‍റെ താവളം ലക്‍ഷ്യമാക്കിയായിരുന്നു ആക്രമണം.
ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. രണ്ട് തവണ ആക്രമണമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൂചന.
ഇന്നലെ പാകിസ്ഥാനിലെ ഹങ്കു ജില്ലയില്‍ ഒരു പൊലീസ് ചെക്പോസ്റ്റിന് നേരെ തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ചെക്പോസ്റ്റിലേക്ക് ചാവേര്‍ ബോംബ് നിറച്ച ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു. |