പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > വംശീയതാ സമ്മേളനം: യു എസ് പങ്കെടുക്കില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വംശീയതാ സമ്മേളനം: യു എസ് പങ്കെടുക്കില്ല
ഐക്യരാഷ്ട്ര സഭ വിളിച്ച് ചേര്‍ക്കുന്ന വംശീയത സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അമേരിക്ക അറിയിച്ചു. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് അമേരിക്ക അറിയിച്ചത്. തിങ്കളാഴ്ച ജനീവയിലാണ് സമ്മേളനം.

അമേരിക്കയുടെ താല്‍ക്കാലിക വിദേശകാര്യ വക്താവ് റോബര്‍ട്ട് വുഡ് ആണ് സമ്മേളനത്തില്‍ അമേരിക്കന്‍ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. വംശീയതയും വിവേചനവും എവിടെ ഉയര്‍ന്നുവന്നാലും അത് ഇല്ലാതാക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രയേല്‍ ‍- പലസ്‌തീന്‍ പ്രശ്‌നം സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന ഭയമാണ്‌ അമേരിക്കന്‍ പിന്‍‌മാറ്റത്തിന് കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. കാനഡയും ഇസ്രയേലും സമ്മേളനം ബഹിഷ്‌കരിക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്വാത് പീഡനത്തിന്‍റെ വീഡിയോ വ്യാജമെന്ന്
പ്രഭാകരനെ ലക്‍ഷ്യം വച്ച് സൈന്യം
തസ്കിന്‍ ഷിനാവത്ര നികാരാഗ്വയില്‍
മാന്ദ്യത്തേക്കാള്‍ പ്രശ്നം തീവ്രവാദം: സര്‍ദാരി
ഷാവേസ് ഒബാമയുമായി ചര്‍ച്ച നടത്തി
യുഎന്‍ നിര്‍ദ്ദേശം ലങ്ക തള്ളി