ഫ്രാന്‍സ് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അടക്കം മൂന്ന് ലോക നേതാക്കളെ അപമാനിച്ചതായി റിപ്പോര്‍ട്ട്. ഒബാമയെ കൂടാതെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍കെല്‍, സ്പാനിഷ് പ്രധാനമന്ത്രി ലൂയിസ് റോഡ്രിഗസ് സപാറ്റെറോ എന്നിവരെയാണ് സര്‍കോസി സംസാരത്തിനിടെ താഴ്ത്തിക്കെട്ടിയത്.
കഴിഞ്ഞ ബുധനാഴ്ച എലിസീ പാലസില്‍ ഉച്ചഭക്ഷണ സമയത്താണ് സര്‍കോസിയുടെ വിവാദമായ അഭിപ്രായപ്രകടനം നടത്തിയത് എന്ന് ‘ദി ഡെയ്‌ലി ടൈംസ്‘ പത്രം റിപ്പോര്‍ട്ട് ചെയ്തു. ‘മുന്‍പരിചയമില്ലാത്തയാള്‍’ എന്നാണ് ഒബാമയെ സര്‍കോസി വിശേഷിപ്പിച്ചത്. സ്പാനിഷ് പ്രധാനമന്ത്രിക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ സര്‍കോസി ആഞ്ജല മെര്‍കെല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചില്ലെന്ന് ആരോപിച്ചു. ജര്‍മ്മന്‍ ബാങ്കുകളെ മാത്രമാണ് അവര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക നേതാക്കളെ അപമാനിച്ച സര്‍കോസി സ്വയം പുകഴ്ത്താനും മറന്നില്ല. ലണ്ടനില്‍ കഴിഞ്ഞ മാസം നടന്ന ജി-20 ഉച്ചകോടിയില്‍ തന്‍റെ പ്രകടനത്തെ സര്‍കോസി സ്വയം പുകഴ്ത്തുകയും ചെയ്തതായി ഒരു ഫ്രഞ്ച് പത്രത്തെ ഉദ്ധരിച്ച് ദി ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒബാമ ബുദ്ധിശാലിയും ഊര്‍ജ്ജ്വസ്വലനുമാണെന്നും സര്‍കോസി അഭിപ്രായപ്പെട്ടു. |