പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പാകില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
പാകിസ്ഥാന്‍റെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അമേരിക്ക വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി പാക് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡ്രോണ്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കയില്‍ ആക്രമണം നടത്തുമെന്ന താലിബാന്‍ ഭീഷണി നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം.

അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഉള്‍പ്രദേശമായ ഒറാക്സായി ഗോത്ര മേഖലയിലാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. പ്രവിശ്യയില്‍ രണ്ടുതവണ മിസൈലുകള്‍ ആക്രമണം നടത്തിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

എന്നാല്‍, കൊല്ലപ്പെട്ടതും പരുക്കേറ്റതും തീവ്രവാദികളാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടന്നയുടനെ താലിബാന്‍ തീവ്രവാദികള്‍ പ്രദേശം വളഞ്ഞതിനാലാണ് സ്ഥിരീകരണം സാധ്യമാകാത്തത്. സംഭവത്തെ കുറിച്ച് ആരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലാഹോറില്‍ പൊലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തിയ ഫോണ്‍ സന്ദേശത്തില്‍ ഡ്രോണ്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കയെ ആക്രമിക്കുമെന്ന് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദ് താക്കീത് നല്‍കിയത്. എന്നാല്‍ ഇന്നത്തെ ആക്രമണത്തോടെ താലിബാന്‍ ഭീഷണി അമേരിക്ക തള്ളിയിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റൌള്‍ അല്‍ഫോണ്‍സിന്‍ അന്തരിച്ചു
തീവ്രവാദം ഇല്ലാതാക്കല്‍ ആഗോള കടമ: യുഎസ്
താലിബാന്‍റെ അടുത്ത ലക്‍ഷ്യം യുഎസ്
ഇസ്രയേലില്‍ നെതന്യാഹു അധികാരമേറ്റു
ഫിലിപ്പൈന്‍സ്: ഏറ്റുമുട്ടലില്‍ 13 മരണം
ഗാസയില്‍ വിണ്ടും ഇസ്രയേല്‍ ആക്രമണം