പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ബ്രിട്നിക്ക് ഭീഷണിയുടെ ദിനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രിട്നിക്ക് ഭീഷണിയുടെ ദിനങ്ങള്‍
PRO
പ്രശസ്ത പോപ് താരം ബ്രിട്നി സ്പിയേഴ്സിന് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ചുകൊണ്ട് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്നിയുടെ ‘സര്‍ക്കസ്’ എന്ന സംഗീത പരിപാടി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.

ബ്രിട്നിക്ക് ടെലഫോണിലൂടെയും മെയിലിലൂടെയുമാ‍ണ് ഭീഷണികള്‍ ലഭിക്കുന്നത്. എന്നാല്‍, ഇതിനൊക്കെ പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണ് സംശയിക്കുന്നത് എന്ന് താരം തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

തന്‍റെ മക്കളെ തട്ടിക്കൊണ്ടു പോവുമോ എന്ന ഭയം കാരണം ബ്രിട്നി പലപ്പോഴും ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കാറുണ്ടെന്നും അവര്‍ ഭയം കാരണം തകര്‍ന്ന മട്ടിലാണെന്നും ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

ബ്രിട്നി സംഗീത പരിപാടികളില്‍ തത്സമയം പാടാതിരിക്കുന്നതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുമ്പോളാണ് ഭീഷണി സന്ദേശങ്ങളും ഉപദ്രവമായിരിക്കുന്നത്. തുടര്‍ച്ചയായ സംഗീത പരിപാടികള്‍ കാരണം വിശ്രമമില്ലാത്തതും വിമര്‍ശനങ്ങളും ഇപ്പോള്‍ ഭീഷണിയും കൂടിയായപ്പോള്‍ ബ്രിട് മാനസികമായി ശരിക്കും തകര്‍ന്നു എന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടില്ല: യുഎസ്‌
ഇന്ത്യന്‍ കുട്ടികളോട് മത്സരിക്കൂ‍: ഒബാമ
ഷരീഫ് തിരിച്ചെത്തുമെന്ന് ഗിലാനി
ഗിലാനിയെ പുറത്താക്കിയേക്കും?
പ്രസിഡന്‍റിന്‍റെ അധികാരം റദ്ദാക്കാന്‍ ഷരീഫ്
ഫ്രാന്‍സില്‍ രണ്ടാം തൊഴില്‍ സമരം