പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സ്വാതിലെ വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ നീട്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വാതിലെ വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ നീട്ടി
പാകിസ്ഥാനിലെ സ്വാത് താഴ്വരയില്‍ സര്‍ക്കാരും താലിബാനും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി. താലിബാന്‍ വക്താവ് മുസ്‌ലിം ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച താലിബാന്‍ നേതാവ് മൌലാന ഫസലുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ സംഘടന തിരുമാനിച്ചത്.

പത്തു ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരാര്‍അനിശ്ചിതമായി നീട്ടാനുള്ള പുതിയ തീരുമാനം. തങ്ങളുടെ തടവിലുള്ളവരെ നിരുപാധികം വിട്ടയക്കുകയാണെന്നും ഖാന്‍ അറിയിച്ചു. നാല് അര്‍ദ്ധ സൈനികരെ ഇന്ന് മോചിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ തടവിലുള്ള മുഴുവന്‍ സൈനികരേയും ഉടന്‍ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താഴ്വരയില്‍ ശരി‌അത്ത് നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരും താലിബാനും പത്ത് ദിവസത്തെ വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടത്. താഴ്വരയില്‍ താലിബാനുമായി സ്ഥിരം വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. താലിബാനുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയതിന് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ പാകിസ്ഥാനെ വിമര്‍ശിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൂണ്‍ മ്യാന്‍‌മര്‍ സന്ദര്‍ശിക്കും
ഉത്തരകൊറിയയ്ക്കെതിരെ അയല്‍‌രാജ്യങ്ങള്‍
ലങ്കന്‍ യുദ്ധം അവസാനിപ്പിക്കണം: യുഎസ്
ലങ്ക: രാഷ്ട്രീയ ചര്‍ച്ച വേണമെന്ന് മൂണ്‍
പാക് - അഫ്ഗാന്‍ പ്രതിനിധികള്‍ യു എസില്‍
ലങ്കയില്‍ സ്ഥിതി ഗുരുതരം