പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > അന്വേഷണത്തില്‍ പാക് സഹകരിക്കണം: മൂണ്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അന്വേഷണത്തില്‍ പാക് സഹകരിക്കണം: മൂണ്‍
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന അന്വേഷണത്തോട് പാകിസ്ഥാന്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍ സന്ദര്‍ശന വേളയിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം പറഞ്ഞത്.

കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും മൂണ്‍ ആവശ്യപ്പെട്ടു.

പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മൂണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്‍ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്റെ പുതിയ ഭരണകൂടം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൂണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. മാധ്യമ സമ്മേളനത്തിനു ശേഷം ബാന്‍ കി മൂണ്‍ പാ‍ക് പ്രസിഡന്റ് സര്‍ദാരിയേയും സന്ദര്‍ശിച്ചിരുന്നു.

മുന്‍ പാക് പ്രധാന മന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ബേനസീര്‍ ഭൂട്ടോ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിക്കുമെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാക് ആണവായുധങ്ങള്‍ തീവ്രവാദികളുടെ കയ്യില്‍
ഏഷ്യയില്‍ മാധ്യമ പ്രവര്‍ത്തനം അപകടം
റൌളിംഗിന് ലീജിയന്‍ ഓഫ് ഹോണര്‍
ലങ്കയില്‍ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചു: യു എന്‍
അല്‍-ക്വൊയ്ദ ബന്ധം: 4 ഇന്ത്യക്കാര്‍ അറസ്റ്റില്‍
കൊളംബിയയില്‍ ബസ് മറിഞ്ഞ് 20 മരണം