പാകിസ്ഥാനിലെ അല്‍-ക്വൊയ്ദ കേന്ദ്രങ്ങളില്‍ നടത്തിവരുന്ന മിസൈലാക്രമണം തുടരുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ അമേരിക്ക ആക്രമണം നടത്തുന്നതിനെതിരെ പാകിസ്ഥാന്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് ആംഡ് സര്‍വീസ് സമിതിയുടെ സെനറ്റില്‍ പ്രതികരിക്കുകയായിരുന്നു ഗേറ്റ്സ്.
ഒബാമ അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് ഗേറ്റ്സ് പ്രതികരിക്കുന്നത്. അല്‍-ക്വൊയ്ദക്കെതിരെയുള്ള നടപടി തുടരുമെന്ന് പ്രസിഡന്‍റ് ബരാക് ഒബാമയും മുന്‍ പ്രസിഡന്‍റ് ബുഷും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ യുദ്ധമാണ് ഒബാമയുടെ കീഴില്‍ അമേരിക്കന്‍ സേന നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിന്‍ ഒബാമ ഭരണമേറ്റതിനടുത്ത ദിവസവും പാക് ഗോത്ര വര്‍ഗ മേഖലയായ വസിരിസ്ഥാനില്‍ യു എസ് മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പാക് ഭരണകൂടം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരം കടന്നുകയറ്റം ഭീകര വിരുദ്ധ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത് എന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫും പറഞ്ഞിരുന്നു. |