പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മുംബൈ: പാക് മറുപടി വൈകും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുംബൈ: പാക് മറുപടി വൈകും
മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകളെ കുറിച്ചുള്ള പാക് പ്രതികരണം ജനുവരി 29 ന് ഉണ്ടായേക്കും. ജനുവരി 28 ന് മറുപടി നല്‍കാനായിരുന്നു പാകിസ്ഥാന്‍റെ തീരുമാനം.

പത്ത് ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു പാകിസ്ഥാന്‍ തീരുമാനം. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതുകാരണമാണ് പ്രതികരണം രണ്ട് ദിവസങ്ങള്‍ കൂടി നീട്ടിയതെന്ന് പാക് ചാനലായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ പാക് പ്രധാനമന്ത്രിയുടെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് റഹ്മാന്‍ മാലിക് ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍, ഇതെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

ഇന്ത്യ കൈമാറിയ തെളിവുകളെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്നും പത്ത് ദിവസത്തിനുള്ളില്‍ പ്രാഥമിക കണ്ടെത്തലുകള്‍ സമര്‍പ്പിക്കുമെന്നും റഹ്മാന്‍ മാലിക് ജനുവരി 17 ന് പറഞ്ഞിരുന്നു.

അന്വേഷണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട് എന്നും ഇന്ത്യ നല്‍കിയ തെളിവുകളുടെ ഏതാനും വശങ്ങള്‍ മാ‍ത്രമേ ഇനി വിശകലനം ചെയ്യാനുള്ളൂ എന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി അഞ്ചിനാണ് ഇന്ത്യ മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള തെളിവുകള്‍ പാകിസ്ഥാന് കൈമാറിയത്. ഇതിനു ശേഷമാണ്, ആക്രമണത്തെ തുടര്‍ന്ന് ജീവനോടെ പിടികൂടാന്‍ സാധിച്ച ഏക ഭികരന്‍, അജ്മല്‍ അമിന്‍ കസബ് സ്വന്തം പൌരനാണെന്ന് പാകിസ്ഥാന്‍ അംഗീകരിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കരുണാനിധിക്ക് രാജപക്സെയുടെ ക്ഷണം
യു എസിനെതിരെ പാക് വിമര്‍ശനം
ഗാസയില്‍ ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു
സാവന്‍‌ഗിരെ സിംബാബ്‌വെ പ്രധാനമന്ത്രി
പ്രഭാകരന്‍ ശ്രീലങ്കയില്‍ തന്നെ ?
യുഎസ് മുസ്ലീങ്ങളുടെ ശത്രുവല്ല: ഒബാമ