പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > കരുണാനിധിക്ക് രാജപക്സെയുടെ ക്ഷണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരുണാനിധിക്ക് രാജപക്സെയുടെ ക്ഷണം
PTI
ശ്രീലങ്ക സന്ദര്‍ശിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്കും എ‌ഐ‌ഡി‌എം‌കെ നേതാവ് ജയലളിതയ്ക്കും പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ ക്ഷണം. ദ്വീപിലെ തമിഴ് വംശജരുടെ സുരക്ഷയിലുള്ള ഉല്‍‌കണ്ഠ അകറ്റാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് ഇരു നേതാക്കളേയും ക്ഷണിച്ചത്.

ദ്വീപില്‍ വെടിനിര്‍ത്തലാണ് തമിഴ്നാട് മുഖ്യമന്ത്രി അഗ്രഹിക്കുന്നതെങ്കില്‍ പുലികളോട് ആയുധം താഴെവയ്ക്കാന്‍ അദ്ദേഹം ആദ്യം ആവശ്യപ്പെടണമെന്ന് രാജപക്സെ പറഞ്ഞു. കരുണാനിധിയുടെ നിര്‍ദേശങ്ങളെ ഗൌരവമായാണ് ലങ്കന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍റെ ആശങ്ക അകറ്റാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം 150 മുതല്‍ 200 വരെ തമിഴ് വംശജരെ പുലികള്‍ തടവിലാക്കിയിരിക്കുകയാണെന്ന് രാജപക്സെ പറഞ്ഞു. പുലികള്‍ ആയുധം താഴെവയ്ക്കുന്ന പക്ഷം ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് വംശജരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും രാജപക്സെ പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യു എസിനെതിരെ പാക് വിമര്‍ശനം
ഗാസയില്‍ ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു
സാവന്‍‌ഗിരെ സിംബാബ്‌വെ പ്രധാനമന്ത്രി
പ്രഭാകരന്‍ ശ്രീലങ്കയില്‍ തന്നെ ?
യുഎസ് മുസ്ലീങ്ങളുടെ ശത്രുവല്ല: ഒബാമ
പാക് ആക്രമണത്തിന് മടിക്കില്ലെന്ന് യുഎസ്