ജാഫ്നയില്‍ പുലികളുടെ ശക്തി കേന്ദ്രമായ പള്ളായ് ഗ്രാമം ശ്രീലങ്കന്‍ സൈന്യം തിരിച്ചുപിടിച്ചു. ശ്രീലങ്കന്‍ സൈന്യത്തിന്‍റെ 53ഉം 55ഉം ഡിവിഷനുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച സൈനിക നടപടിയാണ് വിജയത്തില്‍ കലാശിച്ചതെന്ന് സൈന്യത്തിന്‍റെ വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയക്കാര വ്യക്തമാക്കി. പുലികളുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ എല്ലാം ഇതോടെ നിയന്ത്രണത്തിലായതായി അദ്ദേഹം പറഞ്ഞു.
ശക്തമായ സൈനിക നീക്കത്തിനൊപ്പം നടത്തിയ വ്യോമാക്രമണമാണ് പുലികളുടെ ചെറുത്ത് നില്‍പ്പിനെ ഇല്ലാതാക്കിയത്. ബോംബാക്രമണത്തില്‍ പുലികളുടെ നിരവധി ബോട്ടുകള്‍ വ്യോമസേന തകര്‍ത്തു.
ശ്രീലങ്കന്‍ വന്‍കരയെയും ജാഫ്നയേയും കൂട്ടിയോജിപ്പിക്കുന്ന 5.5 കിലോമീറ്റര്‍ വീതിയുള്ള എലിഫന്‍റ് പാസിന്‍റെ രണ്ടറ്റത്തും സൈന്യം നിലയുറപ്പിച്ചതൊടെ പുലികള്‍ കുടുങ്ങിയിരിക്കുകയാണ്. 2000ത്തില്‍ നടന്ന അതിരൂക്ഷമായ പോരാട്ടത്തിലാണ് സൈന്യത്തിന്‍റെ കൈയില്‍ നിന്ന് എലിഫന്‍റ് പാസ് നഷ്‌ടമായത്.
തമിഴര്‍ക്ക് വേണ്ടി ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ പ്രത്യേക പ്രദേശം എന്ന ആവശ്യമുമായി പോരാടുന്ന എല്‍.ടി.ടി.ഇയെ തീവ്രവാദ സംഘടനകളുടെ ഗ്രൂപ്പിലാണ് പല ലോക രാജ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. |