പാകിസ്ഥാന്‍ ഇന്ത്യന്‍ തടവില്‍ കഴിയുന്ന അജ്മല്‍ അമിര്‍ കസബിനെ സ്ഥാനപതികാര്യാലയം വഴി ബന്ധപ്പെടില്ല എന്ന് സൂചന. പാകിസ്ഥാനിലെ ‘ഡോണ്‍’ ദിനപ്പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കസബ് മറ്റാരെക്കാളും മോശമായി പാകിസ്ഥാന്‍റെ പേരിനു കളങ്കം ചാര്‍ത്തി. അയാള്‍ ഒരു ഹീനമായ കുറ്റകൃത്യമാണ് ചെയ്തത്. കസബുമായി സ്ഥാനപതി കാര്യാലയം വഴി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്തേക്കില്ല, പാകിസ്ഥാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കസബ് പാകിസ്ഥാന്‍ പൌരനാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താവിതരണ മന്ത്രി ഷെറി റഹ്മാനും വിദേശകാര്യ വക്താവ് മൊഹമ്മദ് സാദിഖും അംഗീകരിച്ചിരുന്നു. കസബ് പാകിസ്ഥാന്‍ പൌരനാണെന്ന ഇന്ത്യന്‍ വാദത്തെ തുടക്കം മുതല്‍ പാകിസ്ഥാന്‍ എതിര്‍ക്കുകയായിരുന്നു.
തനിക്ക് നിയമ സഹായം വേണമെന്ന് പാകിസ്ഥാനോട് കസബ് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇയാളുടെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്നായിരുന്നു പാകിസ്ഥാന്‍ ആദ്യം പറഞ്ഞിരുന്നത്. |