പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി
പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് മെഹ്‌മൂദ് അലി ദുറാനിയെ പുറത്താക്കി. സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ദുറാനിയെ പിരിച്ചു വിട്ടത്. മുംബൈ ആക്രമണത്തില്‍ കസ്റ്റഡിയിലുള്ള കസബ് പാകിസ്ഥാനിയാണെന്ന് പാക് വാര്‍ത്താവിതരണ മന്ത്രി ഷെറി റഹ്മാന്‍ അറിയിച്ചതിന് പിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കിയത്.

അജ്മല്‍ പാക് പൌരനാണെന്ന് മാധ്യമങ്ങളോട് നേരത്തെ തന്നെ മെഹ്‌മൂദ് അലി ദുറാനി പറഞ്ഞിരുന്നു. സുരക്ഷാ കാര്യത്തില്‍ പ്രധാനമന്ത്രിയേയും മറ്റ് നേതാക്കളേയും വിശ്വാസത്തിലെടുക്കുന്നതില്‍ ദുറാനി പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ദുറാനി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപെടുന്നതും ഭരണ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആ രാജ്യം തയ്യാറായില്ലെങ്കില്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി എകെ ആന്‍റണി ഇന്നലെ പറഞ്ഞിരുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാന്‍ ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മടി കാട്ടുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നതെന്നും ആന്‍റണി പറഞ്ഞു.

ഇതിനെതിരെ സാധ്യമായ എല്ലാ വഴികളും ഇന്ത്യ പരിശോധിച്ചുവരികയാണ്. അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. മുബൈ ഭീകരാക്രമണത്തിന് സഹായിച്ചവരെ ഇന്ത്യക്ക് കൈമാറേണ്ടത് പാകിസ്ഥാന്‍റെ കടമയാണ്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണമെന്നും ആന്‍റണി പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കസബ് പാകിസ്ഥാനി തന്നെ
ഇന്ത്യക്കെതിരെ ജിഹാദിന് ഫത്‌വ
പാക് ലോകത്തിനു ഭീഷണി: യുഎസ്
ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിരുന്നു: പാഷ
ഗാസയില്‍ സ്കൂളുകള്‍ ആക്രമിച്ചു
ഒബാമയ്ക്കെതിരെ അല്‍‌-ക്വയ്‌ദ ഓഡിയോ