മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അജ്‌മല്‍ കസബ് പാകിസ്ഥാന്‍ സ്വദേശി തന്നെയാണെന്ന് പാക് സര്‍ക്കാര്‍ സ്ഥിരീകരണം നടത്തിയതായി റിപ്പോര്‍ട്ട്.
ഡോണ്‍ ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
പാകിസ്ഥാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കസബിന്‍റെ പാക് പൌരത്വം ഈ ഉദ്യോഗസ്ഥന്‍ അംഗീകരിച്ചതായാണ് വിവരം. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
ഈ വാര്‍ത്തയെക്കുറിച്ച് പാകിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. കസബിനെ സംബന്ധിച്ച് ഇന്ത്യ നല്‍കിയ തെളിവുകളും ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് പാകിസ്ഥാനാണെന്ന് തെളിയിക്കുന്ന രേഖകളും എഫ് ബി ഐ നല്‍കിയ തെളിവുകളുമെല്ലാം പാകിസ്ഥാന്‍ നേരത്തേ തള്ളിക്കളഞ്ഞിരുന്നു.
|