പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇന്ത്യക്കെതിരെ ജിഹാദിന് ഫത്‌വ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യക്കെതിരെ ജിഹാദിന് ഫത്‌വ
പാകിസ്ഥാനെ ഇന്ത്യ ആക്രമിക്കുന്ന സാഹചര്യം വരികയാണെങ്കില്‍ ഇന്ത്യക്കെതിരെ പാക് പൌരന്മാര്‍ ജിഹാദ് നടത്തണമെന്ന് പാകിസ്ഥാനിലെ മതനേതാക്കള്‍ ഫത്‌വയിറക്കി. ഇത് അനുസരിക്കാത്തവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും.

ഇന്ത്യന്‍ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ പൌരന്മാര്‍ എങ്ങിനെ പാകിസ്ഥാനെ സഹായിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഈ ഫത്‌വ പ്രഖ്യാപിക്കപ്പെട്ടത്. പാകിസ്ഥാന്‍ മന്ത്രി നൂറുള്‍ ഹഖ് ഖദ്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

പാകിസ്ഥാനെ ഭീകരരാഷ്ട്രമായി ചിത്രീകരിക്കാനായി ഇന്ത്യയും അമേരിക്കയും ഗൂഢാലോചന നടത്തുകയാണെന്ന് യോഗം വിലയിരുത്തി. ഈ ഗൂഢാലോചന പൊളിക്കാനും ഗൂഢാലോചന ആസൂത്രണം ചെയ്യുന്ന ഇന്ത്യയെയും അമേരിക്കയെയും ലോകജനതയ്ക്ക് മുമ്പില്‍ കൊണ്ടുവരാനും യോഗം പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മത നേതാക്കള്‍ക്ക് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാക് ലോകത്തിനു ഭീഷണി: യുഎസ്
ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിരുന്നു: പാഷ
ഗാസയില്‍ സ്കൂളുകള്‍ ആക്രമിച്ചു
ഒബാമയ്ക്കെതിരെ അല്‍‌-ക്വയ്‌ദ ഓഡിയോ
ഹസീന അധികാരമേറ്റു
സിംഗിന്‍റെ പ്രസ്താവന ദുഃഖകരം