പാകിസ്ഥാന്‍റെ പ്രക്ഷുബ്ധമായ അതിര്‍ത്തി ലോകത്തിന് മൊത്തം ഭീഷണിയാണെന്ന് അമേരിക്ക.
പാകിസ്ഥാന്‍റെ സമരോത്സുകമായ അതിര്‍ത്തി പ്രദേശങ്ങള്‍ അമേരിക്കയുടെ അഫ്ഗാന്‍ ദൌത്യത്തിന് മാത്രമല്ല ഇന്ത്യയ്ക്കും അതിനുപരി ലോകത്തിനാകമാനവും ഭീഷണി ഉയര്‍ത്തുന്നു. നിയുക്ത പ്രാസിഡന്‍റ് ബരാക് ഒബാമയെ കാത്തിരിക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു വിദേശനയമായിരിക്കും, ബുഷിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ഹാഡ്‌ലി ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
ഒബാമയെ സംബന്ധിച്ചിടത്തോളം ഇറാഖ്, അഫ്ഗാന്‍ നയങ്ങളാവില്ല വെല്ലുവിളിയാവുന്നത് മറിച്ച്, പാകിസ്ഥാനു നേര്‍ക്ക് സ്വീകരിക്കേണ്ട നയമായിരിക്കും. തീവ്രവാദികള്‍ പാകിസ്ഥാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ അത് മറ്റ് പ്രദേശങ്ങളെയും പ്രതികൂലമായി ബാധിക്കും, ‘വാള്‍ സ്ട്രീറ്റ്’ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്റ്റീഫന്‍ പറയുന്നു.
ബുധനാഴ്ച നടക്കുന്ന വിടവാങ്ങല്‍ പ്രസംഗത്തിനു മുന്നോടിയായാണ് അഭിമുഖം നടത്തിയത്. വിടവാങ്ങല്‍ പ്രസംഗത്തില്‍ പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നങ്ങളും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ പ്രശ്നങ്ങളും, ഇറാന്‍ ആണവ പരിപാടിയും അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്ന സൂചന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. |