പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിരുന്നു: പാഷ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിരുന്നു: പാഷ
മുംബൈയിലെ തീവ്രവാദി ആക്രമണത്തെ കുറിച്ച് അന്വേഷിക്കാനും സാഹചര്യം വിലയിരുത്താനും ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായിരുന്നു എന്ന് ഐ എസ് ഐ തലവന്‍ അഹമ്മദ്‌ ഷുജ പാഷ വ്യക്തമാക്കി.

പാക് പത്രമായ ദി നേഷനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

പാഷയെ ഇന്ത്യയിലേക്ക് അയയ്ക്കാമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആദ്യം ഉറപ്പു നല്‍കിയിരുന്നതാണ്. ഐ എസ് ഐ മേധാവിയെത്തന്നെ ഇന്ത്യയിലേക്ക് അയക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയാണ് പറഞ്ഞത്. എന്നാല്‍ ആ തീരുമാനം പിന്നീട്‌ അവര്‍ മാറ്റുകയായിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് പാകിസ്ഥാനോട് ഇന്ത്യ നിസഹകരണ മനോഭാവമാണ് പ്രകടിപ്പിച്ചിരുന്നതെന്ന് പാഷ പറഞ്ഞതായി ദി നേഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണം നടത്തിയവരുടെ വിവരങ്ങളോ തെളിവുകളോ തങ്ങള്‍ക്ക് ഇന്ത്യ കൈമാറിയില്ലെന്നും പാഷ ആരോപിക്കുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗാസയില്‍ സ്കൂളുകള്‍ ആക്രമിച്ചു
ഒബാമയ്ക്കെതിരെ അല്‍‌-ക്വയ്‌ദ ഓഡിയോ
ഹസീന അധികാരമേറ്റു
സിംഗിന്‍റെ പ്രസ്താവന ദുഃഖകരം
കസബിന്‍റെ കത്ത് തെളിവല്ലെന്ന്
സര്‍ദാരി ഇന്ന് അഫ്ഗാന്‍ സന്ദര്‍ശിക്കും