പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഒബാമയ്ക്കെതിരെ അല്‍‌-ക്വയ്‌ദ ഓഡിയോ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒബാമയ്ക്കെതിരെ അല്‍‌-ക്വയ്‌ദ ഓഡിയോ
PRO
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ബാരക്ക് ഒബാമയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പുതിയ അല്‍-ക്വയ്ദ ഓഡിയോ പുറത്തുവന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ഒബാമ പിന്തുണയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഓഡിയോ ഒരു സൈറ്റിലൂടെ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ഗാസക്കെതിരെ ഇസ്രായേല്‍ ഡിസംബര്‍ 27 മുതല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഇതാദ്യമായാണ് അല്‍‌-ക്വയ്‌ദ പ്രതികരിക്കുന്നത്. ഇസ്ലാമിനെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയുമുള്ള കുരിശുയുദ്ധമാണ് ഇസ്രായേലില്‍ നടക്കുന്നതെന്നും, അധികാരം ഏല്‍ക്കുന്നതിന് മുമ്പ് ഒബാമ ഇസ്രായേലിന് നല്‍കുന്ന പുതുവര്‍ഷ സമ്മാനമാണിതെന്നും ഓഡിയോ ടേപ്പില്‍ കുറ്റപ്പെടുത്തുന്നു.

“ഒബാമ കള്ളത്തരങ്ങള്‍ മാത്രം പറയുന്ന ഒരു അമേരിക്കന്‍ യന്ത്രം മാത്രമാണ്, രക്ഷകന്‍റെ വേഷം കെട്ടുകയും നയങ്ങളില്‍ മാറ്റം വരുത്തും എന്ന് അഭിനയിക്കുകയും മാത്രമാണ് ഒബാമ ചെയ്‌തത്. സഹോദരങ്ങളെയും സഹോദരികളെയും ദയയില്ലാതെ ഗാസയില്‍ ഒബാമ കൊന്നൊടുക്കുകയാണ് ‍” ഓഡിയോ ടേപ്പില്‍ പറയുന്നു.

ഈജിപ്ത് പ്രസിഡന്‍റ് ഹൊസ്നി മുബാറക്കിനെതിരെയും രൂക്ഷമായ പരാമര്‍ശങ്ങള്‍ ഓഡിയോ ടേപ്പിലുണ്ട്. ഗാസ- ഈജീപ്‌ത് അതിര്‍ത്തി അടച്ചതിന്‍റെ പേരില്‍ മുബാറക്കിനെ “ഒറ്റുകാരന്‍” എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ എല്ലാ മുസ്ലീങ്ങളും ഈജിപ്ത് അതിര്‍ത്തി തുറക്കാനും ഇസ്രായേലിനെതിരെ പ്രതികരിക്കാനും മുബാറക്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഓഡിയോ . സിയോനിണത്തിനെതിരായ പോരാട്ടത്തില്‍ മുജാഹിദ്ദിന്‍ പോരാളികളെ പിന്തുണയ്ക്കാനുള്ള ആ‍ഹ്വാനവും ഓഡിയോ ടേപ്പിലുണ്ട്.

രഹസ്യാനേഷണ വിഭാഗങ്ങള്‍ ഓഡിയോയുടെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇസ്ലാമിക തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഒരു ഇന്റെര്‍നെറ്റ് സൈറ്റിലാണ് ഓഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അല്‍-ക്വയ്‌ദയുടെ ഔദ്യോദിക പ്രൊഡക്ഷന്‍ ഹൌസായ അല്‍‌‌-സഹേബിന്റെ ലോഗോയും തോക്കുധാരിയായ ഒരു അല്‍-ക്വയ്ദ നേതാവിന്റെ ചിത്രവും ടേപ്പില്‍ കാണാം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹസീന അധികാരമേറ്റു
സിംഗിന്‍റെ പ്രസ്താവന ദുഃഖകരം
കസബിന്‍റെ കത്ത് തെളിവല്ലെന്ന്
സര്‍ദാരി ഇന്ന് അഫ്ഗാന്‍ സന്ദര്‍ശിക്കും
ഗാസയില്‍ പോരാട്ടം രൂക്ഷം
തെളിവുകള്‍ വിശ്വസനീയമെങ്കില്‍ നടപടി: ഗിലാനി