പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > കസബിന്‍റെ കത്ത് തെളിവല്ലെന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കസബിന്‍റെ കത്ത് തെളിവല്ലെന്ന്
മുംബൈ ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളായ കസബിന്‍റെ കത്ത് ഒരു തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ വാജിദ് ഷാംഷുല്‍ ഹസന്‍ ആണ് പാകിസ്ഥാന് ഇന്ത്യ കൈമാറിയ തെളിവിനെതിരായി പ്രസ്താവന നടത്തിയത്.

ഇന്ത്യ കൈമാറിയ കസബിന്‍റെ കുറ്റസമ്മതക്കത്ത് ഹിന്ദിയിലാണ് എഴുതിയിരിക്കുന്നതെന്നും, പാകിസ്ഥാനികള്‍ സംസാരിക്കുന്നത് ഹിന്ദിയല്ലെന്നും അതുകൊണ്ട് ഈ കത്തിന്‍റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും ഹസന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതിനകം തന്നെ ഇന്ത്യയുടെ എട്ട് സംസ്ഥാനങ്ങളില്‍ ആക്രമണങ്ങള്‍ നടന്ന് കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ വളര്‍ന്ന തീവ്രവാദികളാണ് ഈ അനിഷ്‌ട സംഭവങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയുമായി കൈകോര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. മുംബൈ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാനും ഇന്ത്യയും ഒരുമിച്ച് ഒരു അന്വേഷണത്തിനാണ് താല്പര്യമെന്നും ഹസന്‍ പറയുന്നു. ഇന്ത്യ പുതുതായി നല്‍കിയ കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. പക്‍ഷേ, അവയില്‍ കൂടുതലും മുമ്പ് നല്‍കിയ തെളിവുകള്‍ക്ക് സമാനമാണ്. അതുകൊണ്ട് തന്നെ ഒരു സംയുക്ത അന്വേഷത്തിന് അനുകൂലമായ മറുപടി ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കുന്നതിനായി അദ്ദേഹം പറഞ്ഞു.

അതിനിടെ മുംബൈ ആക്രമണത്തിലെ തെളിവുകള്‍ കൈമാറിയിട്ടും പാകിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ അമേരിക്ക ശകതമായി അപലപിച്ചു. തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തതില്‍ ഐഎസ്‌ഐക്ക് ബന്ധമുള്ളതായി തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്.

 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സര്‍ദാരി ഇന്ന് അഫ്ഗാന്‍ സന്ദര്‍ശിക്കും
ഗാസയില്‍ പോരാട്ടം രൂക്ഷം
തെളിവുകള്‍ വിശ്വസനീയമെങ്കില്‍ നടപടി: ഗിലാനി
53 സൈനികരെ വധിച്ചെന്ന്
ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു
തെളിവുകള്‍ ലഭിച്ചതായി പാകിസ്ഥാന്‍