പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സര്‍ദാരി ഇന്ന് അഫ്ഗാന്‍ സന്ദര്‍ശിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ദാരി ഇന്ന് അഫ്ഗാന്‍ സന്ദര്‍ശിക്കും
പാകിസ്ഥാ‍ന്‍ പ്രസിഡന്‍റ്‌ ആസിഫ് അലി സര്‍ദാരി ഇന്ന് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കും. പ്രസിഡന്‍റായി സ്ഥാനമേറ്റതിന് ശേഷം സര്‍ദാരി ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഓദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. താലിബാന്‍ ഭീകരരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്‍ഷ്യം എന്ന് ഒരു പാക്ക് നയതന്ത്ര പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ്‌ ഹമീദ് കര്‍സായിയുമായി കഴിഞ്ഞ മാസം കൂടിക്കാഴ്‌ച നടത്തുമെന്ന് തീരുമാ‍നിച്ചിരുന്നെങ്കിലും കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അവസാന നിമിഷം സര്‍ദാരി യാത്ര മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചുകാ‍ലങ്ങളായി പാക് - അഫ്ഗാന്‍ ബന്ധത്തില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് ഈ സന്ദര്‍ശനം പരിഹാരമാകുമെന്ന് പ്രത്യാശിക്കുന്നതായി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി അഭിപ്രായപ്പെട്ടു. 2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധയുദ്ധത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട പല തീവ്രവാദികളും അഭയം കണ്ടെത്തിയത് പാകിസ്ഥാനിലായിരുന്നു. അതിര്‍ത്തി വഴിയുള്ള ഭികരുടെ നുഴഞ്ഞു കയറ്റവും താലിബാന്‍റെ ആക്രമണങ്ങളും തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി കര്‍സായി ആരോപണം ഉന്നയിച്ചിരുന്നു.

തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പാക് - അഫ്ഗാന്‍ അതിര്‍ത്തിലെ പ്രധാന റോഡുകള്‍ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. എന്നാല്‍ നാറ്റോ - അമെരിക്കന്‍ സൈനികര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ഈ പാതകള്‍ തുറന്നുകൊടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗാസയില്‍ പോരാട്ടം രൂക്ഷം
തെളിവുകള്‍ വിശ്വസനീയമെങ്കില്‍ നടപടി: ഗിലാനി
53 സൈനികരെ വധിച്ചെന്ന്
ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു
തെളിവുകള്‍ ലഭിച്ചതായി പാകിസ്ഥാന്‍
ഒബാമ വാഷിംഗ്ടണിലെത്തി