പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഗാസയില്‍ പോരാട്ടം രൂക്ഷം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗാസയില്‍ പോരാട്ടം രൂക്ഷം
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം രൂക്ഷമായി. കഴിഞ്ഞ പത്ത് ദിവസമായി ഇസ്രയേല്‍ സേന നടത്തുന്ന കൂട്ടക്കുരുതിയില്‍ മരിച്ചവരുടെ എണ്ണം 539 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേല്‍ കരസേന ഇന്നലെ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടിലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇസ്രയേല്‍ സേന ഗാസ വളഞ്ഞിരിക്കുകയാണ്. റോഡുകള്‍ സൈന്യം തടസപ്പെടുത്തിയിരിക്കുന്നതിനാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യമായ മരുന്നും മറ്റ് സാധനങ്ങളും എത്തിക്കുന്നത് മുടങ്ങിയിട്ടുണ്ട്. വീടുകള്‍ തോറും കയറിയിറങ്ങി സൈന്യം അക്രമങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ സ്തീകളുടെയും കുട്ടികളുടെയും മരണസംഖ്യയും വര്‍ദ്ധിച്ചിട്ടുണ്ട്.

നിരോധിത സ്ഫോടക വസ്തുക്കളും രാസവസ്തുക്കളും ആക്രമണങ്ങളില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യു എന്‍ സഹായ ഏജന്‍സികളും മറ്റ് ചില രാജ്യങ്ങളും പരിക്കെറ്റവരെ സഹായിക്കാനുള്ള അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഗാസയിലെ ആക്രമണത്തിനെതിരെ ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നും ശക്തമായ എതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന്‍റെ ചര്‍ച്ചകള്‍ക്കായി ഫ്രഞ്ച് പ്രസിഡന്‍റ്‌ സര്‍ക്കോസി ഉടന്‍ ഇസ്രയേലില്‍ എത്തും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തെളിവുകള്‍ വിശ്വസനീയമെങ്കില്‍ നടപടി: ഗിലാനി
53 സൈനികരെ വധിച്ചെന്ന്
ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു
തെളിവുകള്‍ ലഭിച്ചതായി പാകിസ്ഥാന്‍
ഒബാമ വാഷിംഗ്ടണിലെത്തി
ഭീകരരെ കൈമാറില്ലെന്ന് പാ‍കിസ്ഥാന്‍