നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ വിശ്വസനീയമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി. ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പാകിസ്ഥാന്‍ പരിശോധിച്ചു വരികയാണെന്നും ഗിലാനി തിങ്കളാഴ്ച പറഞ്ഞു.
വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കുറ്റക്കാരായ പാകിസ്ഥാന്‍ പൌരന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗിലാനിയെ ഉദ്ധരിച്ചു കൊണ്ട് ‘ദ ന്യൂസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയുടെ ദക്ഷിണ-മധ്യ ഏഷ്യന്‍ സെക്രട്ടറി റിച്ചാര്‍ഡ് ബൌച്ചറുമായുള്ള ചര്‍ച്ചാ വേളയിലാണ് ഗിലാനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള ദൌത്യവുമായി എത്തിയതാണ് ബൌച്ചര്‍.
തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് തെളിവുകള്‍ കൈമാറിയത്. ഇന്ത്യയില്‍ നിന്ന് ഫയല്‍ സ്വീകരിച്ചു എന്ന് പാകിസ്ഥാന്‍റെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ ഭരണ കൂടത്തിന്‍റെ അറിവില്ലാതെയാണ് ഭീകരാക്രമണം നടന്നത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല എന്ന് ഇന്ത്യന്‍ വിദേശകാര്യ സെകട്ടറി തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് നടത്തിയ മാധ്യമ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
|