53 ലങ്കന്‍ സൈനികരെ വധിച്ചതായി എല്‍ടിടിഇ അവകാശപ്പെട്ടു. മുല്ലത്തീവ് പട്ടണത്തിലെ പ്രധാന റോഡില്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികരെ വധിച്ചതെന്ന് പുലികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സൈന്യം വ്യക്തമാക്കി. വടക്കും കിഴക്കുമുള്ള പുലി ആസ്ഥാനങ്ങള്‍ പൂര്‍ണമായി കീഴടക്കുമെന്ന് സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജഗത് ദയാസ് പറഞ്ഞു. പുലികളുടെ എണ്ണം ദിനംപ്രതി കുറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
പുലികളുടെ ആസ്ഥാനമായ കിളിനൊച്ചി കീഴടക്കിയതായി രണ്ടു ദിവസം മുമ്പ് സൈന്യം അവകാശപ്പെട്ടിരുന്നു. വര്‍ഷങ്ങളായി തുടരുന്ന പോരാട്ടത്തില്‍ 70000ത്തിലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. |